മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിന്റെ മുൻ ഭാഗത്തെ ചില്ലിലേക്ക് എടുത്തു ചാടി യുവാവിന്റെ പരാക്രമം. ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിലാണ് സംഭവം. യുവാവിന്റെ ചാട്ടത്തിൽ ബസിന്റെ ചില്ല് പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് തെറിച്ചു വീണ യുവാവ് പിന്നാലെ ഡ്രൈവറുടെ സീറ്റിൽ കയറിയിരുന്നു.
Advertisements
മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചയാളെ പോലീസ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്മറുടെ കടുത്ത ആരാധകനാണന്നും ബസിന് അർജന്റീനയുടെ നിറമായതുകൊണ്ട് ഹെഡ് ചെയ്തതാണെന്നുമാണ് യുവാവ് പറഞ്ഞത്.