ന്യൂസ് ഡെസ്ക് : കെഎസ്ആർടിസി ഗരുഡ ബസില്‍ യാത്ര ചെയ്യുന്നതിനിടെ കുന്നമംഗലം സ്വദേശി ബോധരഹിതനായി, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.വിജിത്ത് (36) ആണ് മരിച്ചത്. ബെംഗളൂരുവിലെ എസ്ബിഐ ബാങ്കില്‍ നിയമോപദേശകനായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച ബസില്‍ ജന്മനാട്ടിലേക്ക് പോകുകയായിരുന്ന വിജിത്ത് നിർഭാഗ്യവശാല്‍ ബോധരഹിതനായി. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി. എന്നാല്‍ തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ആംബുലൻസില്‍ കൊണ്ടുപോകുന്നതിനിടെയാണ് ജീവൻ നഷ്ടമായത്.
Advertisements