ആലപ്പുഴ: ആലപ്പുഴ പാണാവള്ളിയിൽ പ്രഭാത നടത്തത്തിനിടെ സ്വകാര്യ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു. പാണാവള്ളി സ്വദേശി എംആർ രവി ആണ് മരിച്ചത്. കുഞ്ചരം ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത്. രവിയെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
Advertisements
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ ഡിസിസി എക്സിക്യട്ടീവ് അംഗമായ എംആർ രവി കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.