മാർച്ച് 24 മുതൽ സ്വകാര്യ ബസ് പണിമുടക്ക്; ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കിൽ പങ്കെടുക്കും; സമരം ശക്തമാക്കുമെന്ന് ബസുടമ സംയുക്ത സമിതി

കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി മാർച്ച് 24 മുതൽ നടക്കുന്ന സ്വകാര്യബസ് പണി മുടക്കിൽ ജില്ലയിലെ മുഴുവൻ ബസുടമകളും പങ്കെടുക്കും.
തകർന്നു തരിപ്പണമായ സ്വകാര്യ ബസ് വ്യവസായം സംക്ഷിക്കണമെന്നും വിദ്യാർത്ഥികളുടേതുൾപ്പെടെ യാത്രാനിരക്കുകൾ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മാർച്ച് 24 മുതൽ ആരംഭിക്കുന്ന സ്വകാര്യബസ് പണിമുടക്കിൽ ജില്ലയിലെ മുഴുവൻ ഉടമകളും പങ്കെടുക്കുമെന്ന് ബസുടമ സംയുക്ത സമര സമിതി പ്രസ്ഥാവനയിൽ അറിയിച്ചു.

Advertisements

കോവിഡ് നിയന്ത്രണങ്ങൾ മൂലം പൂർണ്ണതോതിൽ സർവ്വീസ് നടത്താനാവാതിരുന്ന കാലയളവിലെ പോലും റോഡ് നികുതി ഒഴി വാക്കിത്തരാത്ത സർക്കാർ നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിൽ 70 ബസുകൾക്കുമാത്രമേ കോവിഡ് പ്രതിസന്ധിക്കുശേഷം സർവ്വീസ് പുനരാംഭിക്കാനായിട്ടുള്ളു. പ്രവർത്തന ചിലവിനാനുപാതികമായ വരുമാനം ഉറപ്പാക്കി മുഴുവൻ ബ കൾക്കും സർവ്വീസ് നടത്താനുള്ള സാഹചര്യമൊരുക്കണമെന്നും ഉടമകളുടെയും ഈ മേഖലയിൽ പണിയെടുത്തിരുന്ന തൊഴിലാളികളുടെയും തൊഴിൽ സംരക്ഷിക്കണമെന്നും യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിനിമം യാത്രാനിരക്ക് 12 രൂപയായും കിലോമീറ്റർ നിരക്ക് 10 രൂപയായും നിശ്ചയിക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ആറു രൂപയാക്കുക, കോവിഡ് കാലഘട്ടത്തിലെ റോഡ് നികുതി പൂർണ്ണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവ്വീസ് നിർത്തി വയ്ക്കാൻ ഒരുങ്ങുന്നത്. സമരത്തിന് മുന്നോടിയായി മാർച്ച് 21 ന് സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാർച്ചിലും, ധർണ്ണയിലും ജില്ലയിലെ മുഴുവൻ ഉടമകളും പങ്കെടുക്കുന്നതിന് തീരുമാനിച്ചു.

ബസുടമ സംയുക്തസമിതി ചെയർമാൻ റ്റി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസേഷൻ സംസ്ഥാന സീനിയർ സെക്രട്ടറി ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.എസ്. സുമേഷ്, എ.സി. സത്യൻ, പി.വി. ചാക്കോ പുലത്തിൽ, റ്റി.യു. ജോൺ, ജോണി ആന്റണി, ഡാന്റിസ് അലക്‌സ്, ജാക്‌സൺ, സി. ജോസഫ്, റോണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles