ബാംഗ്ലൂർ: സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോര്‍ട്ട് കോര്പ്പറേഷൻ (കെഎസ്ആര്‍ടിസി) സ്റ്റാഫ് ആൻഡ് വര്‍ക്കേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. ബസ് യാത്രക്കാരായ സ്ത്രീകള്‍ ടിക്കറ്റെടുക്കാൻ തയ്യാറാകാത്ത സംഭവങ്ങളുണ്ടെന്ന് ഫെഡറേഷൻ കത്തില്‍ സൂചിപ്പിച്ചു. ‘തങ്ങള്‍ പണം നല്‍കില്ലെന്നും ടിക്കറ്റ് ചാര്‍ജ് സര്‍ക്കാര്‍ നല്‍കുമെന്നും പറഞ്ഞ് വനിതാ യാത്രക്കാര്‍ പ്രശ്നമുണ്ടാക്കുന്ന സ്ഥിതി ആണെന്നും’- കത്തില്‍ പറയുന്നു.
ഗവണ്മെന്റ് ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്നതാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. മംഗളൂരുവിലെ ഒരു പൊതു റാലിയില്‍ വച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇത് പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന ആദ്യ ദിവസം തന്നെ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്നും രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഓരോ കുടുംബത്തിലെയും സ്ത്രീക്ക് 2,000 രൂപ പ്രതിമാസ സഹായം, ഒരു ബിപിഎല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും 10 കിലോ അരി സൗജന്യം, ബിരുദധാരികളായ യുവാക്കള്‍ക്ക് എല്ലാ മാസവും 3,000 രൂപ എന്നിവയാണ് കോണ്‍ഗ്രസിന്റെ മറ്റ് നാല് വാഗ്ദാനങ്ങള്‍.