ബി.വി.എസ് സംസ്ഥാന സമ്മേളനം സെപ്തംബർ 16, 17 തീയതികളിൽ കോട്ടയത്ത്

കോട്ടയം . ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ്. 49. (1)മത് സംസ്ഥാന സമ്മേളനം സെപ്തംബർ 16,17 തീയതികളിൽ കോട്ടയത്ത് എം.ടി. സെമിനാരി ഹൈസ്കൂൾ ആഡിറ്റേറിയ ത്തിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisements

സെപ്റ്റംബർ 16 ശനിയാഴ്ച്ച : പി.എം ന് സമ്മേളന നഗറിൽ ബി.വി.എസ്. സംസ്ഥാന പ്രസി രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിനു തുടക്കം കുറിക്കും. തുടർന്ന് സംസ്ഥാന നേതൃയോഗം നടക്കും. സാമൂഹ്യ പുരോഗതിയും സമത്വവും ഉറപ്പാക്കാൻ ഭരണഘടന ഉറപ്പു നൽകുന്ന ജാതി സംവരണം ഇല്ലാതാക്കി സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ സംഘടനയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സെക്രട്ടറിയേറ്റിനും, രാജ് ഭവനും മുന്നിൽ സംഘടിപ്പിക്കും. ഭരണഘടനാ വിരുദ്ധമായ 10% സാമ്പത്തിക സംവരണം നിർത്തലാക്കുക, അശാസ്ത്രീയമായ റൊട്ടേഷൻ സംവിധാനം പരിഷ്കരിക്കുക, സ്പെഷ്യൽ റിക്രൂട്ട്മെന്റ് പുനരാരംഭിക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക. രാജമാണിക്യം കമ്മീഷൻ കണ്ടെത്തിയ പാട്ടക്കാലോ വധി കഴിഞ്ഞ തോട്ടങ്ങൾ ഏറ്റെടുത്ത് ഭൂരഹിത കുടുംബങ്ങൾക്ക് കൃഷി ഭൂമി ലഭ്യമാക്കുക. എഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം ഉറപ്പു വരുത്തുക ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ sc/s1 സംവരണം ഉറപ്പു വരുത്തുക, 5:15 വിഭാഗങ്ങൾക്കുള്ള ഭവന നിർമ്മാണ ധനസഹായം ലക്ഷം രൂപയായി വർധിപ്പിക്കുക. വിദ്യാഭ്യാസ 8 ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുക.ഇ ഗ്രാന്റ് സമയബന്ധിതമായി ലഭ്യമാക്കുക ഒരു കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പിക്കുക. ഭൂരഹിതരും ഭവനരഹിതരുമായ എല്ലാവർക്കും ഭൂമിയും വീടും ലഭ്യമാക്കുക പട്ടികജാതി ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക തുടങ്ങി പട്ടികജാതി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ ഉയർത്തി സമാന സംഘടന കളുമായി ചേർന്ന് പ്രക്ഷോഭം ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സമ്മേളനം തീരുമാനം എടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച്ച രാവിലെ 930 ന് സംസ്ഥാന പ്രസിഡ രാജീവ് നെല്ലിക്കുന്നേലി അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം വൈദ്യുതി വകുപ്പു മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ മുഖ പ്രഭാഷണം നടത്തും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യാതിഥി ആയിരിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പ്രതിഭകളെ ആദരിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പട്ടികാതി ക്ഷേമ വകുപ്പുമന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബി.വി.എസ് ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ സംഘടനാ റിപ്പോർട്ടും ട്രഷറർ രവികുമാർ ടി എസ് വാർഷിക കണക്കും, ദേവസ്വം സെക്രട്ടറി ശിവപ്രകാശ് എം ആർ ദേവസ്വം റിപ്പോർട്ടും ദേവസ്വം ട്രഷറർ ഡി സുരേഷ് ദേവസ്വം കണക്കും അവതരിപ്പിക്കും,

Hot Topics

Related Articles