തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത് എസ്ഡിപിഐ. പാങ്ങോട് പഞ്ചായത്തിലെ ഒന്നാം വാർഡായ പുലിപ്പാറയിലാണ് എസ്ഡിപിഐ സ്ഥാനാർഥിയായ മുജീബ് പുലിപ്പാറ വിജയിച്ചത്. സിപിഎമ്മാണ് രണ്ടാം സ്ഥാനത്ത്. മുജീബ് 674 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിന്റെ ടിഎൻ സീമ 448 വോട്ടുകൾ നേടി.
Advertisements
മുൻ വർഷം വിജയിച്ച കോൺഗ്രസിന് വെറും 148 വോട്ടുകൾ മാത്രമാണ് കിട്ടിയത്. ബിജെപി 39 വോട്ടുകൾ നേടി. കഴിഞ്ഞ തവണ 454 വോട്ട് നേടിയാണ് യുഡിഎഫിലെ അബ്ദുൽ കരിം വിജയിച്ചത്. അന്ന് എസ്ഡിപിഐയുടെ പുലിപ്പാറ ബിജു രണ്ടാമതെത്തി. എൽഡിഎഫിന് 279 വോട്ട് ആയിരുന്നു അന്ന് ലഭിച്ചത്.