ഏറ്റുമാനൂർ: അതിരമ്പുഴ കോൺഗ്രസിനെ മലർത്തിയടിച്ച് വമ്പൻ വിജയം സ്വന്തമാക്കി കേരള കോൺഗ്രസ് എം. അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് ഐടിഐയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ മലർത്തിയടിച്ച് കേരള കോൺഗ്രസ് വാശിയേറിയ തിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയത്. എൽഡിഎഫിനു വേണ്ടി മത്സരിച്ച കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി മാത്യു ടി.ഡി തോട്ടനാനായിൽ 551 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിലെ ജോൺ ജോർജിന് 335 വോട്ടുകൾ മാത്രമാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വി.എം ജോണിന് 33 വോട്ടു ലഭിച്ചപ്പോൽ, ബിജെപി സ്ഥാനാർത്ഥി ഷാജി ജോണിന് 25 വോട്ട് മാത്രമാണ് ലഭിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സജി തടത്തിൽ രാജി വച്ചതിനെ തുടർന്നാണ് ഈ വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.