ആറുമാസത്തെ സാവകാശം വേണം ; കടം തിരിച്ചടയ്ക്കാമെന്ന വാഗ്ദാനവുമായി ബൈജൂസ്

ന്യൂസ് ഡെസ്ക് : ആറുമാസത്തെ സാവകാശം അനുവദിച്ചാല്‍ 120 കോടി ഡോളറിന്റെ കടം തിരിച്ചടയ്ക്കാമെന്ന വാഗ്ദാനവുമായി പ്രമുഖ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ്. വായ്പാത്തിരിച്ചടവ് സംബന്ധിച്ച്‌ ഒരുവര്‍ഷത്തോളമായി വായ്പാദാതാക്കളുമായി നിയമപോരാട്ടം നടക്കുന്നതിനിടെയാണ് ബൈജൂസിന്റെ അപ്രതീക്ഷിത തിരിച്ചടവ് പ്രൊപ്പോസലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Advertisements

30 കോടി ഡോളര്‍ (2,450 കോടി രൂപ) ആദ്യ മൂന്ന് മാസത്തിനകവും ബാക്കിത്തുക ശേഷിക്കുന്ന മൂന്നുമാസം കൊണ്ടും വീട്ടാമെന്നാണ് പ്രൊപ്പോസല്‍. ബൈജൂസിന്റെ വാഗ്ദാനം വായ്പാദാതാക്കള്‍ പരിശോധിക്കുകയാണ്. തിരിച്ചടവിനുള്ള ഫണ്ട് ബൈജൂസ് എങ്ങനെ സമാഹരിക്കുമെന്നതിനെ കുറിച്ചും പരിശോധിക്കും. വായ്പാദാതാക്കളുമായി ഇതിന് മുൻപും നിരവധി തവണ തിരിച്ചടവ് സംബന്ധിച്ച്‌ ബൈജൂസ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. വായ്പയുടെ പലിശ തിരിച്ചടവും ഇതിനിടെ ബൈജൂസ് മുടക്കിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.