ബി.വി.എസ് സംസ്ഥാന സമ്മേളനത്തിനു തുടക്കമായി : സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തി

 കോട്ടയം . ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ്) 49 മത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. രണ്ടു ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിച്ച് കോട്ടയം എം.റ്റി സെമിനാരി ഹൈസ്കൂളിലെ സമ്മേളന നഗറിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തി.

Advertisements

ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, ട്രഷറർ രവികുമാർ റ്റി.എസ് , എൻ. എസ് കുഞ്ഞുമോൻ , സോമൻ സി.പി , കെ.പി.ദിവാകരൻ, നിഷ സജികുമാർ, കെ.ആർ സോമൻ . പി.ആർ. ശിവരാജൻ, പി.എൻ ഗോപി , 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി.എൻ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. 

 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം വൈദ്യുതി വകുപ്പുമന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. സഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ തുടങ്ങിയവർ പങ്കെടുക്കും. ഉച്ച കഴിഞ്ഞ് 2 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പട്ടികജാതി ക്ഷേമ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

Hot Topics

Related Articles