കൽപ്പറ്റ: അമർഷത്തോടെയാണ് എൻഡിഎയിൽ തുടരുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ.ജാനു രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാനില്ലെന്ന് സികെ ജാനു പറഞ്ഞു. മനുഷ്യ വന്യമൃഗ സംഘർഷം തെരഞ്ഞെടുപ്പ് വിഷയമാണെന്നും ജനവിധിയെ ഇത് സ്വാധീനിക്കുമെന്നും സി.കെ.ജാനു വ്യക്തമാക്കി. നേരത്തേയും സികെ ജാനു എൻഡിഎക്കെതിരെ രംഗത്ത് വന്നിരുന്നു. മുന്നണിയിൽ നിന്ന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് വിമർശനമുന്നയിച്ചിരുന്നു.
അതേസമയം, വയനാട് മണ്ഡലം ദേശീയ ശ്രദ്ധ ആകർഷിക്കുകയാണ്. ആനി രാജയ്ക്കും രാഹുൽ ഗാന്ധിക്കും പുറമെ ബിജെപിയും വയനാട്ടിൽ ദേശീയ മുഖത്തെ ഇറക്കുമോ എന്നതിൽ ആകാംക്ഷയുയരുകയാണ്. ഇന്ത്യ മുന്നണിയിലെ രണ്ടുപേർ പോരടിക്കുന്ന മണ്ഡലത്തിൽ നിസാരക്കാരനാകില്ല സ്ഥാനാർത്ഥിയെന്നാണ് ബിജെപി നേതാക്കൾ സൂചിപ്പിക്കുന്നത്. വയനാട്ടിൽ പാൻ ഇന്ത്യ പോര് നടക്കുമോയെന്നാണ് ചോദ്യം ഉയരുന്നത്. പ്രായം 15 ആയി വയനാട് ലോക്സഭ മണ്ഡലത്തിന്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ് കോട്ടയായി കാണുന്ന മണ്ഡലത്തില് കഴിഞ്ഞ തവണ രാഹുൽ എത്തിയതോടെ വിഐപി മണ്ഡലമായി, പാൻ ഇന്ത്യ സ്റ്റാറ്റസും ലഭിച്ചു. ഇത്തവണയും വോട്ടർമാരുടെ കൈ പിടിക്കാൻ രാഹുലുണ്ട്. പക്ഷേ, ഇത്തവണ ആദ്യം കളത്തിൽ ഇറങ്ങിയത് ആനിരാജയാണ്. മുഷ്ടിചുരുട്ടി ഇൻക്വിലാബ് വിളിച്ച് ആനി രാജ മുന്നോട്ട് പോവുകയാണ്. പ്രചാരണത്തിലും ഒരുപടി മുന്നിൽ എത്തിക്കഴിഞ്ഞു. ഇനി മണ്ഡം കാത്തിരിക്കുന്നത് എൻഡിഎ സ്ഥാനാർത്ഥിയെയാണ്.
ദേശീയ മുഖം വരുമെന്നാണ് ജില്ലയിലെ ബിജെപി നേതാക്കൾ പറയുന്നത്. നേരത്തെ ബിഡിജെഎസ് മത്സരിച്ച സീറ്റാണ് വയനാട്. ഇത്തവണ ബിജെപി തന്നെ മത്സരിക്കും. രാഹുൽ വരുമോ ഇല്ലെയോ എന്നറിയാനാണ് കാത്തു നിന്നത്. രാഹുലെത്തിയ സ്ഥിതിക്ക് ദേശീയ നേതാവ് തന്നെ ബിജെപിക്ക് വേണ്ടിയും രംഗത്ത് ഇറങ്ങാൻ സാധ്യതയുണ്ട്.
ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയുടെ പേരും പറയപ്പെടുന്നുണ്ട്. അബ്ദുള്ളകുട്ടി വടക്കേ വയനാട്ടിന് സുപരിചിതനാണ്. നേരത്തെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു വടക്കേ വയനാട്. അന്ന് എൽഡിഎഫ് പ്രതിനിധിയായിരിക്കെ ഇന്നത്തെ മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ സജീവമായിരുന്നു അബ്ദുള്ളക്കുട്ടി. ഈ ചരിത്രം തുണയ്ക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. എന്തായാലും പ്രഖ്യാപനം വരെ കാത്തിരിപ്പ് നീളും.