തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. സിഎഎയെ ജീവന് കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്ന് വി കെ സനോജ് പറഞ്ഞു.ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നല്‍കും . മുഴുവന്‍ ബ്ലോക്ക് കേന്ദ്രത്തിലും നൈറ്റ് മാര്‍ച്ച് നടത്തും . പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിക്കും.
നിയമത്തിനെതിരെ തുടര്‍ന്നും ശക്തമായ സമരം നടത്തുമെന്നും വി കെ സനോജ് പറഞ്ഞു .വിഭജിച്ച് ഭരിക്കാന്‍ ശ്രമിച്ചവരെ യോജിച്ച ചെറുത്ത് നില്‍പ്പിലൂടെ തറപറ്റിച്ചതാണ് നമ്മുടെ നാടിന്റെ ചരിത്രം. ഇന്ത്യന്‍ ജനതയെ വിഭജിക്കുന്ന നീക്കങ്ങള്‍ക്കെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിന് എല്ലാ മനുഷ്യരും അണിനിരക്കേണ്ട സമയമാണിതെന്നും വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.