ഭൂഗർഭ കേബിളുകളാൽ മൂടി മലയാള ചലച്ചിത്ര സംഗീതലോകത്തെ കുലപതി ; മാനവീയം റോഡിലെ ദേവരാജൻ മാസ്റ്ററുടെ പ്രതിമയ്ക്ക് ചുറ്റും ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചിരിക്കുന്നു

തിരുവനന്തപുരം : തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ മഹാന്മാരുടെ പ്രതിമകൾ ഓർമ്മക്കായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം യഥാവിധി പരിപാലിക്കുന്നതിൽ സർക്കാർ വകുപ്പുകൾക്ക് പൂർണ്ണ പരാജയം സംഭവിച്ചിരിക്കുകയാണ്. തലസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മഹാന്മാരുടെ പ്രതിമകൾ പലതും രാത്രി ആയാൽ ഇരുട്ടിൽ തന്നെ. പ്രതിമകൾഉള്ള സ്ഥലത്തെ ചുറ്റുപാടുകൾ കാടും, വള്ളിപടർപ്പുകളും കൊണ്ട് പലയിടത്തും നിറഞ്ഞിരിക്കുകയാണ്. അവ യഥാ വിധി വൃത്തിയായി പരിപാലിക്കുന്നതിനോ, രാത്രിയിൽ വിളക്കുകൾ സ്ഥാപിച്ചു പ്രതിമ പരിസരം മറ്റുള്ളവർക്ക് മനസ്സിൽ ആകുന്ന തരത്തിൽ സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാർ ആകാത്തത് ഗുരുതരമായ വീഴ്ച ആയും, ഇത്തരം പ്രതിമയിലുള്ള മഹാന്മാരോട് മരിച്ചാലും കാണിക്കുന്ന തികഞ്ഞ അവഗണനയും, അനാദരവും ആണ്. ഇത് സംബന്ധിച്ചു തലസ്ഥാനത്തെ പ്രബുദ്ധരായ സാംസ്‌കാരിക പ്രമുഖകർക്കു ശക്തമായ രീതിയിൽ പ്രതികരിക്കാനുള്ള ശക്തി ഇല്ലാതായി തീർന്നിരിക്കുകയാണ്. വഴുതക്കാട് നിന്നും വെള്ളയമ്പലം റോഡിലേക്ക് പോകുന്നതിന്റെ ഇടക്കാണ് ആൽത്തറ ജംഗ്ഷൻ. അവിടെ നിന്നും ഒരു അൻപതു മീറ്റർ പുറകിൽ മാനവീയം റോഡും. അവിടെ യാണ്‌ മലയാള ചലച്ചിത്ര സംഗീതലോകത്തെ കുലപതിയും,സംഗീതലോകത്തിനു നിരവധി അനശ്വര ഗാനങ്ങളിൽ കൂടി ഇന്നുംലോക ജന മനസ്സുകളിൽ സ്ഥാനം പിടിച്ച ദേവരാജൻ മാസ്റ്ററുടെ ഓർമ്മക്കായി സ്ഥാ പിച്ചിരിക്കുന്ന പ്രതിമ ഉള്ളത്. പ്രതിമ സ്ഥാപിച്ചിരിക്കുന്ന ചുറ്റും കമ്പികൾ വച്ചു വേലി തീർത്തിട്ടുള്ളതും, ഒരു സ്‌ക്വയർ നിർമിച്ചിട്ടുള്ളതും ആണ്. എന്നാൽ അതെല്ലാം തകർത്തു തരിപ്പണമാക്കി കൊണ്ട് ദേവരാജൻ മാസ്റ്ററുടെ പ്രതിമ ആരും കാണാത്ത തരത്തിൽ ഭൂഗർഭ കേബിളുകളുടെ വൻശേഖരം അതിനു ചുറ്റും കൊണ്ടടുക്കി പ്രതിമ കാണാത്ത തരത്തിൽ വച്ചിരിക്കുകയാണ്. ഇത് ദേവരാജൻ മാസ്റ്റരോടുള്ള കടുത്ത അനാദരവു ആയി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു. ഇത്രയധികം കേബിളുകൾ റോഡിന് ഒരു വശത്തേക്ക് മാറ്റി വക്കാമെന്നിരിക്കെ അതുമുഴുവനും ദേവരാജൻ മാസ്റ്ററുടെ പ്രതിമക്ക് ചുറ്റും കൊണ്ടുവച്ചു ആ പ്രദേശം നശിപ്പിച്ച രീതി ആരായിരുന്നാലും അംഗീകരിക്കാൻ കഴിയില്ല. ആദരവ് നൽകുന്ന അതെ നാണയത്തിൽ അനാദരവു കാണിക്കുന്നത്തിനെതിരെ ജന ശബ്ദം ഉയരേണ്ടതുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.