കോട്ടയം : കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം 13 നു മല്ലപ്പള്ളി പാതിക്കാട് സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡേക്സ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. രാജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് ഒ വി വർഗ്ഗീസ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ ചെറുകിട സംരംഭകരായ കേബിൾ ടിവി ഓപ്പറേറ്ററുടെ ഉന്നമനത്തിനും തൊഴിൽ സുരക്ഷിതത്വത്തിനുമായി കഴിഞ്ഞ 30 വർഷമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ജീവകാ ദുണ്യ രംഗത്തും മാതൃകാപരമായ പ്രവർത്തനമാണു നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
കേബിൾ ടിവി ഇന്റർനെറ്റ് വിതരണ രംഗത്തെ സാങ്കേതിക ഓറ്റം, വെല്ലുവിളികൾ, സേവനരംഗം കുടുതൽ കാര്യക്ഷമമാക്കൽ, വരിക്കാർക്ക് ആകർഷകമായ പദ്ധതി തയാറാക്കൽ, ക്ലസ്റ്റർ രൂപീകരണം, വൈദ്യുതി തൂണിൽ കൂടി ഒന്നിലധികം കേബിൾ കടന്നു പോകുന്നതിന് അധിക വാടക ചുമത്താനുള്ള കെഎസ്ഇബി നയം, പ്രാദേശിക ചാനൽ നിയന്ത്രിക്കാനുള്ള ട്രായ് – എംഐബി നിയമങ്ങൾ ഉൾപ്പെടെ സമ്മേളനം ചർച്ച ചെയ്യും. 140 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലയിലെ 6 മേഖലാ സമ്മേളനങ്ങൾ പൂർത്തീകരിച്ച ശേഷമാണു ജില്ലാസമ്മേളനം നടക്കുന്നതെന്നും മാർച്ച് 2, 3, 4 തീയതികളിൽ കോഴിക്കോട് സംസ്ഥാനസമ്മേളനം നടക്കുമെന്നും സംഘാടക സമിതി ചെയർമാൻ ഒ വി വർഗ്ഗീസ്, ജില്ലാ സെക്രട്ടറി ബി റെജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് പി.കെ ,എസ് മനോജ്. എന്നിവർ അറിയിച്ചു.