ഡല്‍ഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഗോത്രവിഭാഗത്തിന്റെ പ്രതിനിധിയായ വിഷ്ണു ദേവ് സായി ചുമതലയേല്‍ക്കും. റായ്പൂരില്‍ വച്ച് ഇന്ന് നടന്ന നിയമസഭാകക്ഷി യോഗത്തിലേതാണ് തീരുമാനം. ബിജെപി കേന്ദ്ര നിരീക്ഷകരായ സര്‍ബാനന്ദ സോനോവാളും അര്ജുൻ മുണ്ടയും ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. മുൻ എംപിയും കേന്ദ്ര മന്തിയുമായിരുന്നു വിഷ്ണു ദേവ് സായി. വിഷ്ണു ദേവ് സായി നിയമസഭാ തിരഞ്ഞെടുപ്പില്‍ കുങ്കുരിയില്‍ നിന്നാണ് ജയിച്ചത്. 2020 മുതല്‍ 2022 വരെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു ഇദ്ദേഹം. 1994, 2004, 2009, 2014 തുടങ്ങിയ വര്‍ഷങ്ങളില്‍ റായ്ഗഡ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച് തുടര്‍ച്ചയായി വിജയിച്ചു. 1990,1993 വര്‍ഷങ്ങളില്‍ മദ്ധ്യപ്രദേശിലെ തപ്കര മണ്ഡലത്തില്‍ നിന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. ഇത്തവണ കോണ്‍ഗ്രസ് എംഎല്‍എയായ യുഡി മിഞ്ചിനെയാണ് പരാജയപ്പെടുത്തിയത്.