ചാവറഗിരി സി എം ഐ സ്പെഷ്യൽ സ്കൂളിൽ പ്രവേശനോത്സവവും പി ടി എ മീറ്റിങ്ങും നടന്നു 

 പരപ്പ് :ചാവറഗിരി സി എം ഐ സ്പെഷ്യൽ സ്കൂളിൽ പ്രവേശനോത്സവവും പരിസ്ഥിതി ദിനചരണവും, അധ്യാപക രക്ഷകർത്തൃ സംഗമവും കൊണ്ടാടി.2024-25 അധ്യയന വർഷത്തിലെ യ്ക്ക് നവാഗതരെയും, മറ്റ് കുട്ടികളെയും സമ്മാനങ്ങൾ നൽകിയും മധുരം വിതരണം ചെയ്തും സ്വീകരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാ. പ്രിൻസ് ജോയി സ്വാഗതം ആശംസിച്ച യോഗത്തിൽ വികാസ് യോജന സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ലിജോ കെ ജോസഫ് അധ്യക്ഷത വഹിച്ചു.പ്രസ്തുത യോഗത്തിൽ മാട്ടുക്കട്ട  കൃഷി ഓഫീസർ അന്ന ഇമ്മാനുവൽ ഉദ്ഘാടനം ചെയ്യുകയും പരിസ്ഥിതി ദിന ആചരണത്തിന്റെ ഭാഗമായി പച്ചക്കറി തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. നവാഗതർക്ക് ഉപ്പുതറ ഫെഡറൽ ബാങ്ക് മാനേജർ  ആതിര  അറിവിന്റെ ആദ്യാക്ഷരം  കുറിപ്പിക്കുകയും കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും. സെൽഫി ഫ്രെയിം, അക്ഷര കളരി എന്നിവയോട് കൂടിയാണ് കുട്ടികളുമായി അധ്യാപകർ സന്തോഷം പങ്കിട്ട യോഗത്തിന് അക്കാഡമിക് കോർഡിനേറ്റർ അശ്വതി ചന്ദ്രൻ നന്ദി അറിയിച്ചു.

Advertisements

Hot Topics

Related Articles