യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആയിരം വാർഡ് കമ്മിറ്റികൾ രൂപീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ

കോട്ടയം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിൽ ആയിരം വാർഡ് കമ്മിറ്റികൾ യൂത്ത് കോൺഗ്രസ് രൂപീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സത്യസേവ സങ്കർഷ് ( ജില്ലാ നേതൃത്വ സംഗമം ) അധ്യാപക സഹകരണ സംഘം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജിൻഷാദ് ജിന്നാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ മാർ അബിൻ വർക്കി ഒ ജെ ജിനീഷ്, അനു താജ്, ഹരിതാ ബാബു സംസ്ഥാന ഭാരവാഹികൾ ജോർജ് പൈസ ജിന്റോടോമി, നിബു ഷൗക്കത്ത്, രാഹുൽ മറിയപ്പള്ളി, വസന്തം തെങ്ങുംപള്ളി സാംജി ഇടമുറി, ജിജോ ചെറിയാൻ ജില്ലാ ഭാരവാഹികൾ, കെ കെ കൃഷ്ണകുമാർ,ഷിയാസ് മുഹമ്മദ്,അനൂപ് അബൂബക്കർ,മോനു ഹരിദാസ്,സന്ധ്യാ സതീഷ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles