വൈക്കം: വെച്ചൂർ പഞ്ചായത്ത്, ഐസിഡിഎസ് ,കെൽട്രോൺ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സഹായ ഉപകരണങ്ങൾ നൽകുന്നതിനു മുന്നോടിയായി വൈദ്യ പരിശോധ ക്യാമ്പ് നടത്തി. പഞ്ചായത്തിന്റെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രവണ സഹായി, വാക്കർ, വീൽച്ചെയർ എന്നിവ അർഹരായവർക്ക് നൽകുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വെച്ചൂർ പള്ളി പാരീഷ് ഹാളിൽ നടന്ന വൈദ്യ പരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് അംഗം ഗീതാ സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസിജോസഫ് , പഞ്ചായത്ത് അംഗം ശാന്തിനി , അങ്കണവാടി വർക്കർ മിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാമ്പിന് ഡോ. ഡീ വർ പ്രഹ്ലാദ്, കെൽട്രോൺ എഞ്ചിനിയർ കെ.കെ കുര്യാക്കോസ്, ഓഡിയോളജിസ്റ്റ് അനിഷ് സോമൻ , സീനിയർ സിറ്റീസൺ ഫോറം പ്രസിഡന്റ് ശിവൻകുട്ടി, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.