മുംബൈ : ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് മെയ് 11 മുതല്‍ വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍ നിരോധിക്കും. മൂന്നാം കക്ഷി വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഡെവലപ്പര്‍മാരെയും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യുമെ ന്ന് ഗൂഗിള്‍ അറിയിച്ചു .മെയ് 11 മുതല്‍ ഒരു ബില്‍റ്റ്-ഇന്‍ കോള്‍ റെക്കോര്‍ഡര്‍ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയില്ല.
ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ നയത്തിലെ പുതിയ മാറ്റങ്ങള്‍ പ്രകാരം അവര്‍ കോള്‍ റെക്കോഡിംഗ് ആപ്പുകളെ ഗൂഗിള്‍ ഇനി പ്രോത്സാഹിപ്പിക്കില്ല. വോയ്സ് കോളിംഗിനെ മാത്രമേ ബാധിക്കൂ. എന്നാല്‍ ഗൂഗിള്‍, സാംസങ്ങ്, ഷവോമി പോലുള്ള ഒട്ടുമിക്ക കമ്ബനികളും സ്മാര്‍ട്ട്ഫോണുകളില്‍ ഇന്‍-ബില്‍റ്റ് കോള്‍ റെക്കോര്‍ഡറുമായാണ് എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്‍കൂട്ടി സ്മാര്‍ട്ട്ഫോണില്‍ ലഭ്യമാകുന്ന ഡിഫോള്‍ട്ട് കോളിംഗ് ആപ്പ് വഴിയാണ് സ്മാര്‍ട്ട്ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതെങ്കില്‍, അത് അതിന്റെ നയത്തിന്റെ ലംഘനമല്ലെന്ന് ഗൂഗിള്‍ പറയുന്നുണ്ട്. 2022 മെയ് 11 മുതല്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകില്ല.ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലെ കോള്‍ റെക്കോര്‍ഡിംഗ് ഒഴിവാക്കാന്‍ ഗൂഗിള്‍ കുറച്ച് കാലമായി ശ്രമിക്കുന്നുണ്ട് .
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ, അതായത് ആന്‍ഡോയ്ഡ് 6 മുതല്‍ ആന്‍ഡ്രോയ്ഡ് 10വരെ തത്സമയ കോള്‍ റെക്കോര്‍ഡിംഗും മൈക്രോഫോണിലൂടെയുള്ള കോള്‍ റെക്കോര്‍ഡിംഗും ഗൂഗിള്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയ്ഡ് 10ലും അതിനുശേഷമുള്ള പതിപ്പുകളിലും കോളുകള്‍ റെക്കോര്‍ഡുചെയ്യുന്നതിന് അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നു. ഈ ആപ്പുകളെയാണ് 2022 മെയ് 11 മുതല്‍ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്യുന്നത്.