ടിവിപുരം:കേരള സർക്കാർ നടത്തുന്ന ക്യാൻസർ പ്രതിരോധ ജനകിയ ക്യാമ്പിന്റെ ഭാഗമായി ടിവിപുരം സെൻറ് ജോസഫ് കർഷകസംഘവും പ്രാഥമിക ആരോഗ്യകേന്ദ്രവും സംയുക്തമായി സൗജന്യ കാൻസർ പരിശോധന ക്യാമ്പ് നടത്തി. ടിവിപുരം സെൻറ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാജി ഉദ്ഘാടനം ചെയ്തു. സെൻ്റ് ജോസഫ് അക്ഷയശ്രീ പുരുഷ സ്വയം സഹായ സംഘം പ്രസിഡൻ്റ് ആൻ്റണി കൊണത്താപ്പള്ളി അധ്യക്ഷത വഹിച്ചു. തിരുഹൃദയ ദേവാലയം വികാരി
ഫാ.നിക്ലാവോസ് പുന്നയ്ക്കൽ, ടിവിപുരം പഞ്ചായത്ത് അംഗംഗീതാജോഷി, ടി വി പുരം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വി.കെ.ഷാജി, സെൻ്റ് ജോസഫ് അക്ഷയശ്രീ പുരുഷ സ്വയംസഹായ സംഘംവൈസ് പ്രസിഡൻ്റ് ജിജിമോൻ ചില്ലയ്ക്കൽ, കോ-ഓർഡിനേറ്റർ തങ്കച്ചൻ ആയിരപ്പള്ളി, രഞ്ജിത്ത്, കെ.ജെ. പ്രസീത തുടങ്ങിയവർ പ്രസംഗിച്ചു.
30വയസിനു മുകളിലുള്ള സ്ത്രികൾക്കായി സംഘടിപ്പിച്ച സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പിൽ സ്ത്രീകളുടെ വലിയ പങ്കാളിത്തമുണ്ടായി. ആവശ്യമുളളവർക്ക് തുടർചികിത്സയും ലഭ്യമാക്കുമെന്ന് സംഘാടകർ പറഞ്ഞു.
ക്യാൻസർ പ്രതിരോധ ജനകിയ ക്യാമ്പയിനിന്റെ ഭാഗമായി ടിവിപുരത്ത് സൗജന്യ കാൻസർ പരിശോധന ക്യാമ്പ് നടത്തി : ടി വി പുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജി ഉദ്ഘാടനം ചെയ്തു

Advertisements