ക്യാമറ വന്നതോടെ നിയമലംഘനം കുറഞ്ഞു; പിഴയില്ലന്നറിഞ്ഞതോടെ നിയമലംഘകർ വീണ്ടും സജീവം; എഐ ക്യാമറകൾ വീണ്ടും പണി തുടങ്ങുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു. ഈമാസം 20നായിരുന്നു ക്യാമറകളുടെ ഉദ്ഘാടനം. തലേദിവസം 3,97,488 നിയമ ലംഘനങ്ങളാണ് എഐ ക്യാമറയില്‍ പതി‍ഞ്ഞത്. എന്നാല്‍ 20 മുതല്‍ പിഴ ചുമത്തുമെന്ന് അറിഞ്ഞതോടെ പലരും നിയമം അനുസരിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20ാം തീയതി 2,68,380 ആയി നിയമ ലംഘനങ്ങള്‍ കുറഞ്ഞു. എന്നാല്‍ ഒരുമാസത്തേക്ക് പിഴ വേണ്ടെന്നും ബോധവല്‍ക്കരണം മതിയെന്ന് പ്രഖ്യാപിച്ചതോടെ തൊട്ടടുത്ത ദിവസം നിയമ ലംഘനങ്ങള്‍ വീണ്ടും കൂടി. 21ാം തീയതി നിയമം ലംഘിച്ചവരുടെ 2,90,823 ആയാണ് നിയമ ലംഘനങ്ങള്‍ വര്‍ധിച്ചത്. എന്നാല്‍ ഉദ്ഘാടനത്തിന് മുമ്ബുള്ള അത്ര നിയമ ലംഘനങ്ങള്‍ ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

Advertisements

മെയ് 19 വരെ വാണിംഗ് നോട്ടീസ് നല്‍കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അത് വേണോയെന്നന്ന് ഇതുവരെ മോട്ടോര്‍ വാഹന വകുപ്പില്‍ ധാരണയില്ല. പ്രതിദിനം ലക്ഷക്കണക്കിന് പേര്‍ക്ക് നോട്ടീസ് അയക്കുമ്ബോഴുണ്ടാകുന്ന സാമ്ബത്തിക ബാധ്യതയാണ് പ്രധാന വെല്ലുവിളി. ഒരു നിയമ ലംഘംനം ക്യാമറയില്‍പ്പെട്ടാല്‍ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമെത്തുകയും തുടര്‍ന്ന് നോട്ടീസ് തപാലില്‍ വീട്ടിലെത്തിക്കാനുമായിരുന്നു പദ്ധതി. കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ സോഫ്റ്റുവെയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ എസ്‌എംഎസ് അയച്ചാല്‍ പിഴ ചുമത്തേണ്ടി വരും. അതുകൊണ്ടു തന്നെ എന്തു വേണമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാഴാഴ്ച മാത്രം 3,97,488 നിയമ ലംഘനങ്ങളാണ് ക്യാമറയില്‍പ്പെട്ടത്. ഈ കണക്ക് അനുസരിച്ച്‌ ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ വഴി നോട്ടീസ് അയക്കണമെങ്കില്‍ ഭാരിച്ച ചെലവുണ്ട്. പിഴ വഴി വരുമാനവും ഇല്ല. ഫോണില്‍ ബോധവത്കണവും പ്രായോഗികമല്ല. ഇതോടെ മറ്റെന്ത് വഴിയെന്ന തിരക്കിട്ട ആലോചനയിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പലയിടത്തും കണ്‍ട്രോള്‍ റൂം പൂര്‍ണ സജ്ജമായിട്ടില്ല. പരിശീലനം പൂര്‍ത്തിയാക്കിയവരെ തിങ്കളാഴ്ചയോടെ എല്ലാ ഓഫീസിലേക്കും നിയോഗിക്കുമെന്ന് കെല്‍ട്രോണ്‍ അറിയിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ തിങ്കളാഴ്ച കണ്‍ട്രോള്‍ റൂം തുറക്കുമ്ബോള്‍ മൂന്നു ദിവസത്തെ നിയമ ലംഘനങ്ങളുടെ നോട്ടീസാണ് ജീവനക്കാരുടെ മുന്നിലെത്തുന്നത്. ഓരോ നോട്ടീസും പരിശോധിക്കുന്നതും വലിയ വെല്ലുവിളിയാണ്. ബോധവത്കരണത്തിന് വേണ്ടി മാത്രം പുതിയ സോഫ്റ്റുവെയര്‍ അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.