ഏറ്റുമാനൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നടപ്പാക്കുന്ന ക്യാൻ കോട്ടയം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിച്ചു. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എം ബിന്നു,അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് lവൈസ് പ്രസിഡന്റ് ഷിമി സജി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിതമോൾ ലാലു,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ കെ ഷാജിമോൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്സി തോമസ്, ജെയിംസ് കുര്യൻ,മേഖല ജോസഫ് എന്നിവർ സംസാരിച്ചു. അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസ് ഡോ. എസ് അനിൽകുമാർ വിഷയവതരണം നടത്തി . ഡോക്ടർ വ്യാസ് സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ ഭാഗ്യശ്രീ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷീന മോൾ, എം. എൽ. എസ്. പി. നേഴ്സ് ബിബിത ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കെ വാസു സ്വാഗതവും അയ്മനം മെഡിക്കൽ ഓഫീസർ ഡോ. മിനിജ ഡി നായർ നന്ദിയും പറഞ്ഞു.ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പരിപാടി ആണ് ക്യാൻ കോട്ടയം. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന കാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിൽ ബോധവൽക്കരണം ഊർജിതമാക്കുക, രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുവാ എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. സമൂഹത്തിൽ കൂടുതലായി കാണപ്പെടുന്ന ഓറൽ ക്യാൻസർ, ഗർഭാശയ ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ എന്നിവയാണ്.ഈ ക്യാൻസറുകൾ ആരംഭത്തിലെ കണ്ടുപിടിക്കുന്നത് വഴി മികച്ച ചികിത്സ ഉറപ്പാക്കാനും രോഗ വ്യാപനം തടയാനും സാധിക്കുന്നു.