ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം ; കനേഡിയൻ അന്വേഷണം തുടരണം ; ഇന്ത്യ സഹകരിക്കണം : അമേരിക്ക

ന്യൂസ് ഡെസ്ക് : ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണത്തിന് പിന്തുണയുമായി അമേരിക്ക. സംഭവത്തില്‍ കാനഡയുമായി കൂടിയാലോചനയും ഏകോപനവും നടത്തുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കന്‍ അറിയിച്ചു. കനേഡിയന്‍ അന്വേഷണം തുടരണമെന്നും ഇന്ത്യ സഹകരിക്കണമെന്നും ബ്ലിങ്കന്‍ നിര്‍ദേശിച്ചു. വിഷയത്തില്‍ അമേരിക്ക ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും പ്രശ്നത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ന്യൂ യോര്‍ക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിഷയത്തില്‍ ബ്ലിങ്കന്റെ ആദ്യ പ്രതികരണമുണ്ടായത്.

Advertisements

കാനഡയുടേയും ഇന്ത്യയുടേയും ആരോപണങ്ങളില്‍ നയതന്ത്രത്തെ ബാധിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ തയാറല്ല എന്ന നിലപാടാണ് അമേരിക്ക ഇതുവരെ സ്വീകരിച്ചിട്ടുള്ളത് . സംഭവവുമായി ബന്ധപ്പെട്ട് കാന‍ഡയും ഇന്ത്യയുമായുള്ള അമേരിക്കയുടെ ഇടപെടലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ആരോപണങ്ങളില്‍ തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നായിരുന്നു ബ്ലിങ്കന്റെ മറുപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“കനേഡിയന്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കുക മാത്രമല്ല ഏകോപനവും ഞങ്ങള്‍ നടത്തുന്നുണ്ട്. ഞങ്ങളുടെ വീക്ഷണത്തില്‍ കനേഡിയന്‍ അന്വേഷണം മുന്നോട്ട് പോകേണ്ടത് ഏറെ നിര്‍ണായകമാണ്. ഇന്ത്യ അന്വേഷണവുമായി സഹകരിക്കേണ്ടത് പ്രധാനവും,” ബ്ലിങ്കന്‍ പറഞ്ഞു. അന്വേഷണം മുന്നോട്ട് പോകുകയും പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും സുപ്രധാനമായ ഒന്ന്. ഇന്ത്യ അന്വേഷണവുമായി സഹകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.