ഒട്ടാവ : ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട വിശ്വാസയോഗ്യമായ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയിരുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.തെളിവുകള്‍ കൈമാറിയിട്ടില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ട്രൂഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണര്‍ അറിയിച്ചു.
അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുൻപ് ഇന്ത്യക്ക് കൈമാറിയിരുന്നുവെന്നാണ് ട്രൂഡോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും ട്രൂഡോ പ്രതീക്ഷ പ്രകടിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണത്തില്‍ സഹകരിക്കണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ അമേരിക്ക സഹകരിക്കുന്നതായും, ഇന്ത്യ കൂടി നടപടികളുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലിങ്കൻ പറഞ്ഞു. ഇന്ത്യയുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.