ടെക്സാസ്: ക്യാന്‍സറാണെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതിയതിനെ തുടര്‍ന്നാണ് 39കാരിയായ യുവതിക്ക് കീമോ തെറാപ്പി ആരംഭിച്ചത്. എന്നാല്‍ 15 മാസത്തെ ചികിത്സയിക്ക് ശേഷമാണ് ലിസ മോങ്ക് എന്ന യുവതിക്ക് ക്യാന്‍സര്‍ ബാധിച്ചിട്ടില്ലെന്ന് തിരിച്ചറിയുന്നത്. 2023 ജനുവരിയില്‍ കടുത്ത വയറ് വേദനയെ തുടര്‍ന്ന് ലിസ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പരിശോധനയ്ക്ക് ഒടുവില്‍ ലിസയ്ക്ക് മൂത്രക്കല്ലും ക്യാന്‍സറിന് സമാനമായ മുഴയും കണ്ടെത്തി. ഞരമ്പുകളെ ബാധിക്കുന്ന ആന്‍ജിയോ സാര്‍ക്കോമ എന്ന കാന്‍സറാണെന്ന് ഡോക്ടര്‍ വിധിയെഴുതി. കഷ്ടിച്ച് ഒരു വര്‍ഷം കൂടി മാത്രമേ ജീവിച്ചിരിക്കുള്ളൂവെന്നും ഡോക്ടര്‍ അവളോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബന്ധുക്കള്‍ അറിഞ്ഞാല്‍ വിഷമിക്കുമെന്ന് കരുതി തന്റെ രോഗാവസ്ഥ ലിസ വീട്ടുകാരെ പോലും അറിയിക്കാതെ മറച്ചുവയ്ക്കുകയും രഹസ്യമായി ചികിത്സ തുടരുകയും ചെയ്തു. മരണ ശേഷം മക്കള്‍ക്ക് വായിച്ചറിയാനുള്ള ചില കത്തുകളും യുവതി തയ്യാറാക്കി തുടങ്ങിയിരുന്നു.
ആദ്യ ഘട്ട കീമോയ്ക്ക് ശേഷം അവള്‍ക്ക് ശാരീരികമായി ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ചെയ്തു. എന്നാല്‍ രണ്ടാം ഘട്ട ചികിത്സയ്ക്ക് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ആശുപത്രിയിലെ നഴ്സ് ലിസയ്ക്ക് ക്യാന്‍സര്‍ ബാധ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ക്യാന്‍സറല്ല മറിച്ച് ഞരമ്പ് വീക്കമാണ് രോഗമെന്ന് കണ്ടെത്തുകയും ചെയ്തു.
ലിസയെ ചികിത്സിച്ച ഡോക്ടര്‍ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ആശുപത്രിയിലെ ജീവനക്കാര്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനായുള്ള ടെസ്റ്റുകള്‍ നടത്തിയെങ്കിലും റിസള്‍ട്ട് നോക്കാന്‍ മറന്നതാണ് ഇല്ലാത്ത രോഗത്തിന് ലിസയ്ക്ക് ചികിത്സ തേടേണ്ടതിന് കാരണമായത്.
പലരില്‍ നിന്നും പണം കടമായി വാങ്ങിയാണ് ചികിത്സയ്ക്ക് വേണ്ടി ഭീമമായ തുക കണ്ടെത്തിയത്. ഇപ്പോള്‍ രോഗമില്ലെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്, പക്ഷേ ചികിത്സയിലായിരുന്ന ഈ കാലമത്രയും താന്‍ അനുഭവിച്ചത് കടുത്ത മാനസിക സംഘര്‍ഷമാണെന്ന് ലിസ പറഞ്ഞു.