പത്തനംതിട്ട : നഗരസഭയുടെയും ജനറല്‍ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ രോഗ നിര്‍ണയക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന വിളര്‍ച്ച, കരള്‍ രോഗം, കിഡ്‌നി രോഗം, തൈറോയ്ഡ്, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ലഘു പരിശോധനകളിലൂടെ മുന്‍കൂട്ടി കണ്ടെത്തി മതിയായ ചികിത്സ ഉറപ്പുവരുത്തി ലഭ്യമാക്കുക എന്നതാണ് ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യം.
നഗരസഭയിലെ 32 വാര്‍ഡുകളിലെയും പൊതുജനങ്ങള്‍ക്കായി നഗരത്തിലെ വിവിധ ഭാഗങ്ങളിലായി അടിസ്ഥാന ആരോഗ്യ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും, ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സും നടത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. വഞ്ചിമുക്ക് ജംഗ്ഷന്‍ അഴൂര്‍ (ഫെബ്രുവരി ആറ് ), യുപിഎച്ച്‌സി കുമ്പഴ( ഫെബ്രുവരി എട്ട് ), ഗവ.എല്‍.പി.എസ്, വെട്ടിപ്പുറം (ഫെബ്രുവരി 10 ),ഗവ. എല്‍ പി എസ് ആനപ്പാറ( ഫെബ്രുവരി 13 ) എന്നിവിടങ്ങളില്‍ തുടര്‍ന്നും ക്യാമ്പുകള്‍ സംഘടിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
30 വയസ്സിനുമേല്‍ പ്രായമുളള സ്ത്രീകള്‍, വായില്‍ ചുവന്നതും വെളുത്തതുമായ പാടുകളും, ഉണങ്ങാത്ത മുറിവും ഉളളവര്‍, സ്തനങ്ങളില്‍ തടിപ്പ്, മുഴകള്‍ ഉളളതായി സംശയിക്കുന്നവര്‍, അസാധാരണവും തുടര്‍ച്ചയായും രക്തസ്രാവമുളളവര്‍, ലൈംഗിക ബന്ധത്തിനുശേഷം രക്തസ്രാവമുളളവര്‍, മാസമുറ നിലച്ചതിനുശേഷം, ശരീരഭാഗം അമിതമായി കുറയുന്നവര്‍, അടിവയറ്റില്‍ വേദന, വെള്ളപോക്ക്, മൂത്രം ഒഴിക്കുമ്പോള്‍ നീറ്റല്‍ അനുഭവിക്കുന്നവര്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദനയില്ലാത്ത മുഴകള്‍ ഉളളവര്‍, രക്തസ്രാവമുളളവര്‍, രണ്ട് ആഴ്ചയില്‍ കൂടുതല്‍ ചുമയുള്ളവര്‍, ചുമക്കുമ്പോള്‍ രക്തം വരുന്നവര്‍, തൊണ്ടയില്‍ മുഴകള്‍ ഉളളവര്‍ തുടങ്ങിയവര്‍ക്ക് ക്യാമ്പ് ഉപകാരപ്രദമാകും.
നഗരസഭാ ടൗണ്‍ ഹാളില്‍ ചേര്‍ന്ന ക്യാമ്പില്‍ നഗരസഭ ആരോഗ്യകാര്യ സമിതി അധ്യക്ഷന്‍ ജെറി അലക്‌സ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സിന്ധു അനില്‍, ആര്‍ സാബു, മേഴ്‌സി വര്‍ഗീസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പി കെ സുഷമാ , ആര്‍.എം. ഒ. ഡോക്ടര്‍.ദിവ്യ ആര്‍ ജയന്‍, എല്‍.എച്ച് എ ഷിജുല, പി.ആര്‍.ഒ സുധീഷ് ജി പിള്ള, ജെഎച്ച്‌ഐ ജ്യോതിലാല്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ ജി ശശിധരന്‍ പിള്ള ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.