എറണാകുളം: നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളാണ് പിടിയിലായിരിക്കുന്നത്. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ , അനിത കാതൂൺ എന്നിവരാണ് പിടിയിലായത്. മുർഷിദാബാദിൽ നിന്ന് എത്തിയ ഇവർ മൂന്ന് ട്രോളി ബാഗിലായിരുന്നു കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്.
ഇന്ന് രാവിലെ പത്ത് മണിയോടുകൂടി ഐലൻഡ് സ്‌പ്രെസിലാണ് ഇവർ എറണാകുളത്ത് എത്തിയത്. പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് വാങ്ങാനായി ആളുകൾ വരുന്നത് കാത്തിരിക്കുമ്പോഴാണ് ഇവരെ പിടികൂടുന്നത്. പിന്നീട് സംശയം തോന്നി ആർപിഎഫ്, ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ഡാൻസാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ കുറച്ചധികം നാളുകളായി കോച്ചിൽ ഇത്തരത്തിൽ വൻ കഞ്ചാവ് ഇടപാടുകൾ നടക്കുന്നു. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലുടനീളം പരിശോധനകൾ നടന്നിരുന്നു. അതിന്റെ ഭാഗമായാണിത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.