ലോകത്തെ ഏറ്റവും വലിയ സിനിമാമേളയായ കാൻസ് ഫെസ്റ്റിലെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി അദിതി റാവു ഹൈദരി. ഫ്രാൻസിലെ കാൻസില്‍ മെയ് 16നാണ് മേള തുടങ്ങിയത്.
ഐശ്വര്യ റായ്, ഉര്‍വശി റൗട്ടാല, മൗനി റോയ്, സാറ അലി ഖാൻ, മൃണാള്‍ താക്കൂര്‍, സണ്ണി ലിയോണ്‍, ഈഷ ഗുപ്ത, മാനുഷി ഛില്ലാര്‍ എന്നീ ഇന്ത്യൻ താരങ്ങളും ഇതിനോടകം തന്നെ കാൻസിലെ റെഡ് കാര്‍പറ്റില്‍ ചുവടുവച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രമുഖ ബ്രാൻഡായ ലോറിയലിന്റെ പ്രതിനിധിയായാണ് അദിതി റാവു ഇക്കുറി കാൻസിലെത്തിയിരിക്കുന്നത്. റെഡ് കാര്‍പെറ്റിന് പുറത്തെ ഷൂട്ടിന് അദിതി അണിഞ്ഞ നീല ഗൗണ്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ആദ്യമായി കാൻസിലെ റെഡ് കാര്‍പെറ്റിലെത്തിയപ്പോള്‍ അദിതി അണിഞ്ഞ മഞ്ഞ റഫിള്‍ഡ് ബാള്‍ഗൗണും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. സിമ്പിള്‍ മേക്കപ്പും കുറഞ്ഞ ആഭരങ്ങളും ഗൗണിനെ കൂടുതല്‍ ഹൈലൈറ്റ് ചെയ്തു.
ഒറ്റനോട്ടത്തില്‍ പൊൻവെളിച്ചം പോലെ തോന്നിക്കുന്നുവെന്നും ഏറെ പോസിറ്റീവായി തോന്നുന്നുവെന്നുമെല്ലാമാണ് ആരാധകരടക്കമുള്ളവര്‍ അദിതിയുടെ ഫോട്ടോയ്ക്ക് നല്കുന്ന കമന്റുകള്‍