അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർ തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ കാലിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി; കോട്ടയം നാട്ടകം സിമന്റ് കവലയിൽ അപകടത്തിൽ പരിക്കേറ്റത് മാന്നാനം സ്വദേശിയ്ക്ക്; പരിക്കേറ്റ മാന്നാനം സ്വദേശി കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയിൽ

കോട്ടയം: എം.സി റോഡിൽ അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർ തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരന് ടാങ്കർ ലോറിയുടെ ചക്രങ്ങൾ കാലിലൂടെ കയറിയിറങ്ങി പരിക്ക്. എം.സി റോഡിൽ നാട്ടകം സിമന്റ് കവലയിൽ രാവിലെയുണ്ടായ അപകടത്തിലാണ് മാന്നാനം സ്വദേശിയായ യാത്രക്കാരന് പരിക്കേറ്റത്. മാന്നാനം കെ.ഇ കോളേജിനു സമീപം താമസിക്കുന്ന സുനിൽ കുമാറിനെ(57)യാണ് അപകടത്തിൽ പരിക്കുകളോടെ കോട്ടയം തിരുനക്കര ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisements

ഇന്ന് രാവിലെ 10.30 ഓടെ നാട്ടകം സിമന്റ് കവല ഭാഗത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറക്കുകയായിരുന്നു. ഇതിനിടെ ഇതുവഴി എത്തിയ ബൈക്കിൽ കാർ തട്ടി, തുടർന്ന് ബൈക്ക് റോഡരികിലെ ടാങ്കർ ലോറിയ്ക്ക് അടിയിലേയ്ക്കു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ടാങ്കർ ലോറിയുടെ അടിയിൽ വീണ ഇദ്ദേഹത്തിന്റെ കാലിലൂടെ ടാങ്കറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഉടൻ തന്നെ നാട്ടുകാർ നാട്ടകം മുട്ടത്തെ അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസ് വിളിച്ചു വരുത്തി. തുടർന്ന് ഇദ്ദേഹത്തെ ഭാരത് ആശുപത്രിയിൽ എത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെയും സമാന രീതിയിൽ നാട്ടകം സിമന്റ് കവല ഭാഗത്ത് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡിലെ വൻ ഗതാഗതക്കുരുക്കും പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യത്തിൽ അടിയന്തരമായി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

Hot Topics

Related Articles