മിൽക്കി വേ കാണാൻ പോകവേ വാഹനാപകടം; അബുദാബിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

അബുദാബി: അബുദാബിയിൽ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരൻ (37) ആണ് മരിച്ചത്. വാഹനത്തിൽ അഞ്ച് പേരുണ്ടായിരുന്നു. ​ഗാലക്സി മിൽക്കി വേ കാണാൻ അബുദാബി അൽഖുവയിലേക്ക് പോവുകയായിരുന്നു. പരിക്കേറ്റ നാലു പേരിൽ മൂന്നു പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാൾ ആശുപത്രിയിൽ തുടരുകയാണ്.

Advertisements

അബുദാബിയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ അൽ ഖുവാ മരുഭൂമിയിലെ മിൽക്കി വേ കാണാനാണ് ശരത്തും സുഹൃത്തുക്കളും പുറപ്പെട്ടത്. മരുഭൂമിയിലെ കൂരിരുട്ടിൽ ദിശ തെറ്റി ഇവർ സഞ്ചരിച്ചിരുന്ന വാഹനം മണൽക്കൂനയിൽപെട്ട് കീഴ്മേൽ മറിയുകയായിരുന്നു. പലതവണ മറിഞ്ഞ വാഹനത്തിൽ നിന്ന് ശരത് തെറിച്ചു വീഴുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശരത് അബുദാബിയിൽ സ്റ്റാർ സർവീസ് എൽഎൽസിയിൽ സേഫ്റ്റി ഓഫീസറായിരുന്നു. പത്തുവർഷത്തിലധികമായി പ്രവാസിയാണ്. ഭാനു ശശിധരൻ, ലീല എന്നിവരുടെ മകനാണ്. ജിഷ ശരത്ത് ആണ് ഭാര്യ. രണ്ട് പെൺകുട്ടികളുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.   

Hot Topics

Related Articles