കൊച്ചി:എറണാകുളം ഇടപ്പള്ളി ദേശിയ പാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം. ഡിവൈഡറില്‍ ഇടിച്ച കാറില്‍ തീ പടര്‍ന്നു.ഇടിച്ചതിന് പിന്നാലെ തന്നെ കാറിന് തീ പിടിക്കുന്നത് കണ്ട് കാറില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടി മാറിയതോടെ വലിയ ദുരന്തം ഒഴിവായി. ഇതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
Advertisements
നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീ പൂര്‍ണമായും കെടുത്തി. ഇടപ്പള്ളിയില്‍ നിന്ന് പാലാരിവട്ടത്തേക്ക് പോകുന്ന ഭാഗത്താണ് അപകടം ഉണ്ടായത്.