കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരിച്ച ജയ്മോൻ.

Advertisements

Hot Topics

Related Articles