പന്തളം മാന്തുകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് പരിക്ക്;  2 പേരുടെ നില ഗുരുതരം

കൊല്ലം: എംസി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന കാറും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ 5.45 ന് ആയിരുന്നു ദാരുണസംഭവം. കാറിൽ ഉണ്ടായിരുന്ന പ്രസന്നൻ, ഭാര്യ ജയ, മക്കൾ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ പ്രസന്നൻ, ജയ എന്നിവരുടെ നില ഗുരുതരം ആണ്. 

Advertisements

Hot Topics

Related Articles