കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മാവൂര്‍ സ്വദേശി റഷീദയാണ് മരിച്ചത്. ചുരത്തിലെ രണ്ടാം വളവിന് താഴെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു.
Advertisements
അപകടത്തിന് പിന്നാലെ കാറിനു മുകളിലേക്ക് പന ഒടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. ഇതോടെ കാറിന്‍റെ വാതിലുകൾ തുറക്കാൻ സാധിക്കാതെ വന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനായില്ല. ഇതേത്തുടർന്ന് മുക്കം, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നു അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ എത്തിയാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.