റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനായി ഇറങ്ങി; മണ്ണുത്തിയിൽ യുവാവ് കാറിടിച്ച് മരിച്ചു

തൃശൂർ: മണ്ണുത്തി റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ന് ആയിരുന്നു സംഭവം. തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Advertisements

മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പൂച്ചയെ കണ്ട് യുവാവ് റോഡിൽ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

Hot Topics

Related Articles