ഇടിച്ച് ടയർ പൊട്ടിയിട്ടും കാറോടിച്ചത് 12 കിലോമീറ്റർ : ഒടുവിൽ ചേർത്തല വാരനാട്ട് കാർ ഇടിച്ചു നിന്നു : തല്ലി ചതച്ച് കലിപ്പ് തീർത്ത് നാട്ടുകാർ ; വൈക്കത്ത് വേരുകളുള്ള രാജസ്ഥാൻ മലയാളി പിടിയിൽ 

കൊച്ചി : അപകടത്തിൽ ടയർ പൊട്ടിയിട്ടും അമിത വേഗത്തിൽ 12 കിലോമീറ്റർ കാറോടിച്ച് പത്തോളം വാഹനങ്ങളിൽ ഇടിച്ച് നാട്ടുകാർക്ക് ഭീഷണി ഉയർത്തിയ യുവാവിന് നാട്ടുകാരുടെ പൊതിരെ തല്ല്. അരൂർ ചേർത്തല റോഡിലാണ് അമിത വേഗക്കാരനെ നാട്ടുകാർ കൈ കാര്യം ചെയ്തത്. രാജസ്ഥാനിൽ സ്ഥിര താമസക്കാരനായ വൈക്കത്ത് വേരുകളുള്ള ദീപക് നായരെയാണ് നാട്ടുകാർ കൈകാര്യം ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. അരൂരിൽ വച്ച് അമിത വേഗത്തിൽ എത്തിയ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ടയർ പൊട്ടിയിട്ടും , ദീപക് വണ്ടി നിർത്താൻ തയ്യാറായില്ലന്ന് നാട്ടുകാർ പയ്യുന്നു. ഇവിടെ നിന്നും പൊട്ടിയ ടയറുമായി 12 കിലോമീറ്റർ ദീപക് വാഹനം ഓടിച്ചു. ഈ ഓട്ടത്തിനിടയിൽ നിരവധി വാഹനങ്ങളെ ദീപകിന്റെ വാഹനം ഇടിച്ചു. വാരനാട് ഭാഗത്ത് വച്ച് മറ്റൊരു വാഹത്തിൽ ഇടിച്ച് ദീപകിന്റെ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇതോടെ ഓടിക്കൂടിയവർ ചേർന്ന് ദീപക്കിനെ മർദ്ദിക്കുകയായിരുന്നു. ഇവരെ ദീപക്കും തിരികെ മർദിച്ചു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയതോടെ അവരെയും ദീപക് മർദിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ബലമായാണ് ദീപകിനെ കീഴ്പ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ്കാർ എന്ന റെന്റ് എ കാർ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. അപകടം ഉണ്ടാക്കിയ ദീപക്കിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.