തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി അഞ്ച് ഇടങ്ങളില്‍ ഇന്ന് നടന്ന വാഹനാപകടങ്ങളില്‍ 12 വയസുകാരിയ പെണ്‍കുട്ടിയടക്കം മൂന്ന് പേർ മരിച്ചു.നാല് പേർക്ക് പരുക്കേറ്റു. കോഴിക്കോട്, തൊണ്ടയാട്, തിരുവനന്തപുരം ഈഞ്ചക്കല്‍, കാസർകോട് ഷിറിയ, പാലക്കാട് തച്ചമ്ബാറ കണ്ണൂർ കൊട്ടിയൂർ എന്നിവിടങ്ങളിലാണ് അപകടം സംഭവിച്ചത്.
കോഴിക്കോട് തൊണ്ടയാട് അമ്മയ്‌ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുമ്ബോള്‍ ലോറിയിടിച്ചാണ് മലപ്പുറം വാഴക്കാട് പാറശേരിക്കുഴി സ്വദേശി ഫാത്തിമ സന മരിച്ചത്. മാതാവ് സുലൈഖയ്ക്ക് പരുക്കേറ്റു. നിർത്താതെ പോയ ലോറി പിന്നീട് അറപ്പുഴയില്‍ വെച്ച് പൊലീസ് പിന്തുടർന്ന് പിടികൂടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം ഈഞ്ചക്കലില്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം നടന്നത്. സ്‌കൂട്ടർ യാത്രക്കാരനാണ് മരിച്ചത്. സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലോറി ഇടിച്ചതെന്ന് പൊലീസ് പറയുന്നു. മരിച്ചയാളുടെ പേര് ലഭ്യമായിട്ടില്ല. കാസര്‍കോട് ഷിറിയയില്‍ വാഹനാപകടത്തില്‍ കുമ്ബള പേരോല്‍ സ്വദേശി രവിചന്ദ്ര ആണ് മരിച്ചത്. ബൈക്കും ലോറിയും കൂട്ടിമുട്ടിയാണ് അപകടം നടന്നത്.
ദേശീയപാതയില്‍ പാലക്കാട് തച്ചമ്ബാറ ഇടക്കുറുശ്ശി ജങ്ഷനിലായിരുന്നു അപകടം. ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പുഴ സ്വദേശി സുരേഷ് ബാബുവിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. കണ്ണൂർ കൊട്ടിയൂരില്‍ കാറപകടത്തില്‍ ദമ്ബതികള്‍ക്കാണ് പരുക്കേറ്റത്. കാർ നിയന്ത്രണം വിട്ട് കൊട്ടിയൂർ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറി വയനാട് പുല്‍പ്പള്ളി സ്വദേശികളായ ടോമി, ഭാര്യ ലൂസി എന്നിവർക്കാണ് പരുക്കേറ്റത്. പേരാവൂരില്‍ നിന്ന് പുല്‍പ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.