കോട്ടയം: ചങ്ങനാശേരിയ്ക്ക് പിന്നാലെ ബൈപ്പൂരിലും ചന്ദനമുട്ടി വേട്ട. ചങ്ങനാശേരിയിൽ കാറിൽ കടത്തിയ 24 കിലോ ചന്ദനത്തടി വനം വകുപ്പ് പിടികൂടി.മാന്തുരുത്തി രഞ്ജിത്ത് (40), പായിപ്പാട് സ്വദേശി സുധീഷ് (42) എന്നിവരെ അറസ്റ്റ് ചെയ്തു. റാന്നി ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ്, ഫോറസ്റ്റ് ഇന്റലിജൻസ്, കരിക്കുളം ഫോറസ്റ്റ് റേഞ്ച് വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിലായിരുന്നു അറസ്റ്റ്. പന്തളം വലിയകോയിക്കലിനു സമീപം സ്വകാര്യ വ്യക്തിയുടെ വളപ്പിലെ ചന്ദനമരത്തിലെ തടിയാണ് പിടികൂടിയതെന്ന് പ്രതികൾ മൊഴി നൽകി. വീടിന്റെ കോൺട്രാക്ട് ജോലി പൂർത്തിയാക്കിയതിനു സ്വകാര്യ വ്യകതി പ്രതിഫലമായി ചന്ദനത്തടി നൽകിയാതാണെന്നും ഇവർ പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
വാട്ടർ അതോറിറ്റിയുടെ കരാർ വാഹനത്തിൽ ചന്ദനം കടത്തിയ അഞ്ചുപേർ പിടിയിൽ. കോഴിക്കോട് മലാപ്പറമ്ബിൽ വച്ചാണ് 40 കിലോ വരുന്ന 10 ചന്ദനമുട്ടികൾ കാറിന്റെ ഡിക്കിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് 30 ലക്ഷം രൂപ വില മതിക്കുന്നു.
കാർ മലാപ്പറമ്ബിലെ വാട്ടർ അതോറിറ്റി ഓഫീസ് വളപ്പിന് മുൻവശത്ത് നിറുത്തിയ നിലയിലായിരുന്നു. പ്രതികളായ കാർ ഡ്രൈവർ ശ്യാമപ്രസാദ് എൻ പന്തീരാങ്കാവ്, നൗഫൽ നല്ലളം , ഷാജുദ്ദീൻ ഒളവണ്ണ, അനിൽ സി.ടി പന്തിരാങ്കാവ്, മണി പി എം എന്നിവരെയും കാറും തൊണ്ടിമുതലും മാത്തോട്ടം വനംവകുപ്പ് കാര്യാലയത്തിൽ എത്തിച്ചു. ശ്യാമപ്രസാദ് 4 വർഷമായി ഈ കാറിന്റെ ഡ്രൈവറാണ്. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി.
ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ ബാലുശേരി സ്വദേശി ടി.സി അതുൽഷാജി, കല്ലാനോട് സ്വദേശി ഒ.വി വിഷ്ണു എന്നിവരെ ചെത്തി മിനുക്കിയ 25 കിലോ ചന്ദനവുമായി പിടികൂടി. ഇവരുടെ രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു.