കൊച്ചി : അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവമുണ്ടായത് . വാഹനത്തിന്റെ ക്യാബിനിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ ഉടൻ പുറത്തേക്കിറങ്ങി ഇറങ്ങി ഓടുകയായിരുന്നു.
യുസി കോളേജിന് സമീപം താമസിക്കുന്ന ആഷിക്ക് എന്നയാളുടെ ഉടമസ്ഥതയിലുളള വാഹനത്തിൽ 3 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവർ ആലുവയിൽ നിന്നും രോഗിയുമായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. കാറിന്റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവർ ഇറങ്ങിയോടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് അങ്കമാലിയിൽ നിന്നും അഗ്നിശമനസേനെയെത്തി തിയണച്ചു. ബാറ്ററിൽ നിന്നുളള ഷോട്ട് സർക്യൂട്ടെന്നാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം