കോട്ടയം: സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തിനശിച്ച രണ്ട് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാവേലിക്കര കണ്ടിയൂരിൽ കാർ കത്തിനശിച്ച് 35കാരനാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 12.30 ക്ക് കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കോട്ടയം വാകത്താനത്ത് ഇന്ന് ഉണ്ടായ കാർ തീപിടുത്തവും ഇതിനു സമാനമായവ ആയിരുന്നു. പൊങ്ങന്താനം റോഡിൽ പിആർഡിഎസ് മന്ദിരത്തിന് സമീപമാണ് യാത്രകഴിഞ്ഞു വീടിനു സമീപമെത്തവെ കാറ്റന് തീപിടിച്ചത്. അപകടത്തിൽ മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിന് ഗുരുതരമായി പൊള്ളലേറ്റു.
അതേസമയം, ഇന്നലെ മാവേലിക്കരയിൽ കാർ കത്തി യുവാവ് മരിക്കാനിടയായ സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു. കാറിനു സാങ്കേതിക തകരാർ ഇല്ലായിരുന്നു എന്നാണ് മോട്ടർ വാഹന വകുപ്പിന്റെ പരിശോധന റിപ്പോർട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കില്‍ എന്‍ജിന്‍ ഭാഗത്തുനിന്ന് തീപടര്‍ന്ന് പിന്നിലേക്ക് എത്തേണ്ടതായിരുന്നു. ഇത് എന്‍ജിന്‍ ഭാഗത്തിന് കുഴപ്പമൊന്നും കണ്ടെത്തിയില്ല. വയറുകളോ ഫ്യൂസുകളോ പോയിട്ടില്ല. വാഹനത്തിനുള്ളിൽ നിന്നു ലൈറ്റർ, ഇൻഹേലർ എന്നിവയുടെ ഭാഗങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.അപകട കാരണം കണ്ടെത്താൻ ഫൊറൻസിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണു പൊലീസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതു പോലെ കഴിഞ്ഞ മെയ് മാസത്തിലും , ജൂലൈയിലും നടന്നിരുന്നു. വയനാട് വൈത്തിരിയിലാണ് മെയ് മാസം ഇത്തരമൊരു അപകടം നടന്നത്. വൈത്തിരി അമ്പലപടിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചത്. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രക്കാർക്ക് പരിക്കൊന്നുമില്ല. കാർ ഓടുന്നതിനിടെ ക്ലച്ച് കിട്ടാതെ വന്നപ്പോൾ ബോണറ്റ് തുറന്ന് നോക്കിയ സമയത്താണ് പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ തീയാളി പടർന്നു. ഫയർഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.
സമാനമായ മറ്റൊരു സംഭവത്തില്‍ ജൂലൈ രണ്ടാം വാരത്തില്‍ ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കെയാണ് റിസ്വാന്റെ കാറിന് തീ പിടിച്ചത്. തീ പടർന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ തന്നെ കാറിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഫയർഫോഴ്സെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്. കാറിന്റെ ഉൾഭാഗം സംഭവത്തില്‍ മുഴുവനും കത്തി നശിച്ചിരുന്നു.
കാർ കത്തി നശിക്കൽ തുടർക്കഥ ആകുമ്പോൾ ഇത്തരത്തിൽ തീപിടുത്തത്തിൽ നിന്ന് എങ്ങനെ മുൻകരുതലുകൾ എടുക്കാം എന്നതിനെ കുറിച്ചും നാം ആലോചിക്കേണ്ടതുണ്ട്. കാറിലെ ഓയില്‍ ലെവല്‍, കൂളെന്റിന് ലെവലൽ, ലൂബ്രിക്കേറ്റിംഗ് ഓയില്‍ എന്നിവയുടെ ലെവല്‍ നിര്‍ബന്ധമായും ഇടയ്ക്ക് പരിശോധിക്കേണ്ടതാണ്.
കാരണം ഇതിലെ എല്ലാ ഭാഗങ്ങളും മൂവ് ചെയ്യുന്നതാണ്. മൂവ് ചെയ്യുന്നതിനനുസരിച്ച് ചൂടാവും. ചൂട് പരമാവധി നിയന്ത്രിക്കുന്നത് കൂളെന്റും ലൂബ്രിക്കേറ്റിംഗ് ഓയിലുമാണ്. ഇവ കൃത്യമായി പരിശോധിക്കുന്നില്ലെങ്കില്‍ ആ ഏരിയ ചൂടായി തീ പിടിക്കാന്‍ സാധ്യതയുണ്ട്.
ലോ ക്വാളിറ്റിയില്‍ അഡീഷണലായി കാറിനകത്ത് നടത്തുന്ന ഇലക്ട്രിക്കല്‍ ഫിറ്റിംഗുകള്‍ അപകടകരമാണ്. കമ്പനിയുടേതല്ലാതെ പ്രത്യേകമായി ചെയ്യുന്ന വളരെ ലോ ക്വാളിറ്റിയിലുള്ള ക്യാമറകള്‍ ഉള്‍പ്പെടെ പ്രശ്‌നമാണ്. ഇത്തരത്തിലുള്ള വയറിംഗുകള്‍ കണക്റ്റ് ചെയ്യുന്നത് കമ്പനി വയറിങ്ങിലെ ഇന്‍സുലേഷന്‍ കട്ട് ചെയ്താണ്. എന്നാലത് പ്രോപ്പറായി ഇന്‍സുലേറ്റ് ചെയ്യാതിരിക്കുന്നത് അതിലൂടെയുള്ള കറന്റ് കൂടുതലാവുകയോ ചെയ്താല്‍ വയര്‍ ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വാഹനങ്ങള്‍ കത്താന്‍ കാരണമാവാം.
കൂടാതെ ഫ്യുയല്‍ സിസ്റ്റത്തിന്റെ പ്രശ്‌നം. എഞ്ചിന്‍ സ്റ്റാര്‍ട്ടായി ഓടിക്കഴിഞ്ഞാല്‍ വണ്ടിയുടെ എഞ്ചിന്‍ കേബിള്‍ ചൂടായിക്കഴിയും. ആ ചൂടില്‍ പെട്രോള്‍ വളരെ പെട്ടെന്ന് കത്താന്‍ സാധ്യതയുണ്ട്. ഈ സാധ്യത മുന്‍കൂട്ടി അറിയാന്‍ കഴിയും. വണ്ടിയെടുക്കുമ്പോള്‍ ഓയില്‍ തുളുമ്പി കിടക്കുക, അല്ലെങ്കില്‍ ഫ്യൂസ് ഇടക്കിടെ പോവുകയൊക്കെ കണ്ടാല്‍ വാഹനങ്ങള്‍ പരിശോധിക്കേണ്ടതാണ്. കൂടാതെ ഫ്യൂസുകള്‍ ഷോര്‍ട്ട് ആവുന്നത് ശ്രദ്ധയില്‍ പെട്ടാൽ മാറ്റിയിടണം. അത് പരിശോധിച്ച് ഷോര്‍ട്ട് ഉണ്ടോന്ന് നോക്കണം. ചെറിയ വലിയ ശ്രദ്ധ മാത്രം മതി ഒരു ജീവൻ രക്ഷിക്കാൻ .