തൃശ്ശൂരിൽ കാറും സ്കൂട്ടറും കുട്ടിയിടിച്ചു; റോഡിൽ തലയിടിച്ചു വീണ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി  അറക്കമൂലയിൽ വീട്ടിൽ 35 വയസ്സുള്ള ബിൻസ് കുര്യനാണ് മരിച്ചത്. സ്കൂട്ടറിൽ ബിൻസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനുവിന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. കേച്ചേരി തലക്കോട്ടുകരയിലാണ് അപകടം നടന്നത്. 

Advertisements

കേച്ചേരി ഭാഗത്തു നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡിൽ തലയിടിച്ചാണ് ബിൻസ് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിൻസിനെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്കൂട്ടര്‍ പൂര്‍ണമായും കാറിന്റെ മുൻവശം ഭാഗികമായും തകര്‍ന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.