കോടികൾ മേശപ്പുറത്ത് കൂട്ടിയിട്ട് മുതലാളി ! 15 മിനിറ്റിൽ എണ്ണി എടുക്കാവുന്ന തുക ബോണസായി എടുക്കാൻ നിർദേശം : വൈറലായി കമ്പനി ഉടമയുടെ നിർദ്ദേശം

ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം അസാധാരണമായ ഒരു വീഡിയോ വൈറലായി. വീഡിയോയില്‍ നൂറ് കണക്കിന് ആളുകള്‍ തിങ്ങി നിറഞ്ഞ ഒരു മുറിയില്‍ നീളത്തില്‍ ഇട്ടിരിക്കുന്ന മേശപ്പുറത്ത് മുഴുവന്‍ പണം നിരത്തിവച്ചിരിക്കുന്നത്.കാണാം. വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ കമ്ബനി ഉടമ തന്‍റെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാനായി കുട്ടിയിട്ടതാണ് ആ പണമെന്ന് രേഖപ്പെടുത്തിയിരുന്നു. അസാധാരണമായ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ മുഴുവനും അത്ഭുതപ്പെടുത്തി. പക്ഷേ, സംഭവം അങ്ങ് ചൈനയിലാണ്.ചൈനയിലെ ഹെനാന്‍ മൈനിംഗ് ക്രയിന്‍ കമ്ബനിയാണ് തങ്ങളുടെ തൊഴിലാളികള്‍ക്കായി ഇത്തരമൊരു അസാധാരണമായ ബോണസ് പരിപാടി സംഘടിപ്പിച്ചത്. ക്രയിന്‍ കമ്ബനി മാനേജ്മെന്‍റ് ഇതിനായി മേശയില്‍ കൊണ്ട് ഇട്ടത് 11 മില്യണ്‍ ഡോളർ, അതായത് ഏതാണ്ട് 95 കോടി രൂപ ! കഴിഞ്ഞില്ല.

Advertisements

ഇത്രയും വലിയ തുക മേശപ്പുറത്ത് കൊണ്ടിട്ടിട്ട് കമ്ബനി തങ്ങളുടെ തൊഴിലാളികളോടായി പറഞ്ഞത്, ’15 മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് എണ്ണി എടുക്കാന്‍ കഴിയുന്ന തുക എണ്ണി എടുത്തോളാന്‍ !’ ഹെനാന്‍ മൈനിംഗ് ക്രയിന്‍ കമ്ബനി, ഈ വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളായ ഡ്യുയിനിലും വൈബോയിലും ഇന്‍സ്റ്റാഗ്രാമിലും പങ്കുവച്ചു. പിന്നാലെ അത് വൈറലായി.കണ്ടാല്‍ തീരത്ത് അടിഞ്ഞ മാലിന്യം; പരിശോധനയില്‍ തെളിഞ്ഞത് ആറ് കോടി അറുപത് ലക്ഷം വർഷം പഴക്കമുള്ള മത്സ്യ ഛർദ്ദി’വാതത്തിന് ബെസ്റ്റ്’ എന്ന് പരസ്യം; 600 രൂപയ്ക്ക് കടുവ മൂത്രം വിറ്റ മൃഗശാലക്കെതിരെ നടപടിവീഡിയോയില്‍ നൂറ് കണക്കിന് ആളുകള്‍ കൂടി നില്‍ക്കുന്നതിനിടെയില്‍ മേശയ്ക്ക് അടുത്ത് നിന്നും ചിലര്‍ നോട്ടെണ്ണുന്നതും കാണാം. ഒരു തൊഴിലാളി 15 മിനിറ്റിനുള്ളില്‍ 1,00,000 യുവാൻ (11,93,519 ലക്ഷം രൂപ) മൂല്യമുള്ള പണം എണ്ണിയെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ കുറിച്ചത്, ‘ഹെനാന്‍ കമ്ബനി ഇയർ എന്‍റിംഗ് ബോണസായി കോടികളാണ് മുന്നോട്ട് വച്ചത്, തൊഴിലാളികള്‍ക്ക് എണ്ണിയെടുക്കാന്‍ പറ്റുന്നത്രയും കാശ് എണ്ണി എടുത്ത് ബോണസായി വീട്ടിലേക്ക് കൊണ്ട് പോകാം.’ എന്നായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ രസകരമായ നിരവധി കുറിപ്പുകളും ലഭിച്ചു. ‘എന്‍റെ കമ്ബനി പോലെ തന്നെ. പക്ഷേ, പണത്തിന് പകരം എന്‍റെ കമ്ബനി വര്‍ക്ക് ലോഡ് തരുന്നെന്ന് മാത്രം’ ഒരു കാഴ്ചക്കാരന്‍ എഴുതി. ‘എനിക്കും ഇതുപോലുള്ള പേപ്പര്‍ വര്‍ക്കിനോടാണ് താത്പര്യം. പക്ഷേ, എന്‍റെ കമ്ബനിക്ക് മറ്റ് പദ്ധതികളാണ് ഉള്ളത്’ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 2023 -ലും ഹെനാന്‍ മൈനിംഗ് കമ്ബനി തങ്ങളുടെ തൊഴിലാളികള്‍ക്ക് വേണ്ടി വലിയൊരു തുക ബോണസായി നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Hot Topics

Related Articles