കാർ മോഡിഫിക്കേഷൻ ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലങ്കിൽ പണി കിട്ടും

കാർ മോഡിഫിക്കേഷനുകള്‍ക്ക് നിങ്ങളുടെ കാറിന് ആകർഷകമായ രൂപം നല്‍കാനും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും സാധിക്കും.എന്നാല്‍, ഇതില്‍ മറഞ്ഞിരിക്കുന്ന ചില ദോഷങ്ങളുമുണ്ട്. പ്രത്യേകിച്ചും വാഹനങ്ങള്‍ വില്‍ക്കാൻ പദ്ധതിയുണ്ടെങ്കില്‍ ഇത് പ്രതികൂലമായി ബാധിക്കും. മോഡിഫിക്കേഷനുകള്‍ കാരണം നിങ്ങളുടെ കാറിന്റെ മൂല്യത്തെ ബാധിക്കുന്ന അഞ്ച് പ്രധാന പ്രശ്നങ്ങള്‍ പരിശോധിക്കാം.

Advertisements
  1. ഇൻഷുറൻസ് ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍

മാറ്റങ്ങള്‍ വരുത്തിയ കാറുകള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പ്രയാസമാണ്. വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുൻപ് നിങ്ങള്‍ക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നെങ്കില്‍ പോലും, മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമുള്ള നാശനഷ്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കാൻ ഇൻഷുറൻസ് കമ്ബനി വിസമ്മതിച്ചേക്കാം. മിക്ക കേസുകളിലും, വരുത്തിയ മാറ്റങ്ങളെക്കുറിച്ച്‌ ഇൻഷുറൻസ് കമ്ബനിയെ അറിയിച്ചിട്ടില്ലെങ്കില്‍ ക്ലെയിമുകള്‍ നിരസിക്കപ്പെടാറുണ്ട്.

  1. വാറന്റി നഷ്ടപ്പെടാം

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻജിൻ, സസ്പെൻഷൻ, അല്ലെങ്കില്‍ ഇലക്‌ട്രോണിക്സ് ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മിക്ക നിർമാതാക്കളും നിങ്ങളുടെ വാറന്റി അസാധുവാക്കും. അതിനാല്‍, വാഹനത്തിന് എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ സംഭവിച്ചാല്‍, അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് സ്വന്തം കയ്യില്‍നിന്ന് നല്‍കേണ്ടി വരും.

  1. റീസെയില്‍ വാല്യുവില്‍ ഇടിവ്

കാർ പ്രേമികള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഭംഗി കൂട്ടാൻ ഒട്ടേറെ മാറ്റങ്ങള്‍ വരുത്താറുണ്ട്. സ്വയം സംതൃപ്തിപ്പെടുന്നതിനൊപ്പം മറ്റുള്ളവരെ തങ്ങളുടെ വാഹനങ്ങളിലേക്ക് ആകർഷിക്കുന്നതും ഉടമകള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഇതിനായി ചെലവഴിക്കുന്ന തുക, വാഹനം വില്‍ക്കുമ്ബോള്‍ തിരികെ ലഭിക്കില്ലെന്ന വസ്തുത അവർ പലപ്പോഴും മറന്നുപോകുന്നു.

വിശ്വാസ്യത, പ്രകടനത്തിലെ പ്രശ്നങ്ങള്‍, നിയമപരമായ കുരുക്കുകള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ഒരുപാട് മാറ്റങ്ങള്‍ വരുത്തിയ കാറുകള്‍ വാങ്ങാൻ പലരും മടിക്കുന്നു. ബ്രാൻഡ് നല്‍കിയതിനു പുറത്തുള്ള ചെറിയൊരു മാറ്റം പോലും കാറിന്റെ റീസെയില്‍ വാല്യു ഗണ്യമായി കുറയ്ക്കും. ചിലപ്പോള്‍ അതേ മോഡലിലുള്ള, നന്നായി പരിപാലിക്കുന്ന ഒരു സാധാരണ കാറിനേക്കാള്‍ കുറഞ്ഞ വിലയിലേക്ക് ഇത് എത്തിയേക്കാം.

  1. ഉയർന്ന പരിപാലനച്ചെലവ്

വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് കൂടുതല്‍ പണച്ചെലവുള്ള കാര്യമാണ്. പ്രകടനം മെച്ചപ്പെടുത്താനുള്ള മാറ്റങ്ങള്‍ സാധാരണയായി വാഹനത്തിന് കൂടുതല്‍ തേയ്മാനമുണ്ടാക്കും. മാറ്റം വരുത്തിയ സസ്പെൻഷൻ, റീമാപ്പ് ചെയ്ത എൻജിനുകള്‍ എന്നിവയ്ക്ക് ഇടയ്ക്കിടെ സർവീസ് ആവശ്യമായി വരും. ഇത് നിങ്ങളുടെ പരിപാലനച്ചെലവ് ഗണ്യമായി വർധിപ്പിക്കുന്നു.

  1. നിയമപരമായ പ്രശ്നങ്ങള്‍

ഇന്ത്യയിലെ പല ഭാഗങ്ങളിലും വലിയ ശബ്ദമുള്ള എക്സ്ഹോസ്റ്റ് സിസ്റ്റങ്ങള്‍, മാറ്റം വരുത്തിയ ഹെഡ്ലൈറ്റുകള്‍, അല്ലെങ്കില്‍ വാഹനത്തിന്റെ ഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവ പോലുള്ള ചില മോഡിഫിക്കേഷനുകള്‍ പൂർണമായും നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാല്‍ കനത്ത പിഴ ചുമത്തുകയോ, കാർ പിടിച്ചെടുക്കുകയോ, രജിസ്ട്രേഷൻ റദ്ദാക്കുകയോ ചെയ്യാം. സംസ്ഥാന നിയമങ്ങള്‍ അനുസരിച്ച്‌ ചിലപ്പോള്‍ ഇവയെല്ലാം ഒരുമിച്ചും സംഭവിക്കാം.

Hot Topics

Related Articles