കോട്ടയം: നഗര മധ്യത്തിൽ കല്യാൺ സിൽക്ക്‌സിനെ സമീപത്തെ വാടക വീട് കേന്ദ്രീകരിച്ച് നടക്കുന്ന ചീട്ടുകളിയ്‌ക്കെതിരെ വാർത്ത എഴുതിയതിന്റെ പേരിൽ ജാഗ്രത ന്യൂസ് ലൈവിന് എതിരെ അപവാദ പ്രചാരണവും, പ്രലോഭനവുമായി ചീട്ടുകളി മാഫിയ സംഘം. ചീട്ടുകളി സംഘത്തോട് ജാഗ്രത ന്യൂസ് ലൈവ് പണം ആവശ്യപ്പെട്ടു എന്ന വ്യാജ പ്രചാരണമാണ് ഒരു സംഘം നടത്തുന്നത്. ഇത് കൂടാതെ ജാഗ്രത ന്യൂസ് ലൈവ് വാർത്ത എഴുത്ത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പല കോണുകളിൽ നിന്നും സമ്മർദ തന്ത്രവും ചീട്ടുകളി മാഫിയ സംഘം പുറത്തിറക്കിയിട്ടുണ്ട്. വിവിധ കോണുകളിൽ നിന്നുള്ള ആളുകളെ ഉപയോഗിച്ച് സ്വാധീനം ചെലുത്തുകയും, മാസപ്പടിയായി തുക നൽകാമെന്ന് വാഗ്ദാനം ചെയ്തുമാണ് ചീട്ടുകളി മാഫിയ സംഘം രംഗത്ത് എത്തിയിരിക്കുന്നത്. കോട്ടയം നഗരത്തിൽ പൊലീസിനും ചില സ്വകാര്യ വ്യക്തികൾക്കും ചീട്ടുകളി മാഫിയ സംഘം പണം നൽകുന്നുണ്ട് എന്ന പ്രചാരണം ശക്തമാണ്. അതുകൊണ്ടു തന്നെയാണ് വലിയ തോതിൽ ചീട്ടുകളി ഇവിടെ നടക്കുന്നതും.
ക്ലബ് ലൈസൻസിന്റെ മറവിലാണ് ഇവിടെ വ്യാപകമായി ചീട്ടുകളി നടക്കുന്നത്. ലക്ഷങ്ങളാണ് ഓരോ ദിവസവും ക്ലബിൽ ഒഴുകുന്നത്. ഗൂഗിൾ പേയിലൂടെ പണം നൽകിയാണ് കളി പുരോഗമിക്കുന്നത്. അതുകൊണ്ടു തന്നെ ചീട്ടുകളി കേന്ദ്രത്തിൽ പരിശോധന നടത്തിയാൽ പണം ലഭിക്കില്ല. ഈ സാഹചര്യത്തിൽ ചീട്ടുകളി നടത്തിപ്പാകാരുടെയും, കളത്തിൽ എത്തുന്നവരുടെയും അക്കൗണ്ടുകൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഈ അക്കൗണ്ടുകൾ പരിശോധിക്കുമ്പോൾ, കൃത്യമായി പണം കൈമാറ്റം ചെയ്തത് വ്യക്തമാകുകയും ചീട്ടുകളി സംഘത്തിന്റെ പണമിടപാടുകളുടെ വിശദാംശങ്ങൾ പുറത്ത് വരികയും ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കല്യാൺ സിൽക്ക്‌സിനു പിന്നിലെ വാടക വീട് കേന്ദ്രീകരിച്ചുള്ള ചീട്ടുകളി സംഘത്തിന് എതിരെ ജാഗ്രത ന്യൂസ് ലൈവ് നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇവിടെ കഴിഞ്ഞ ദിവസം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ക്യാമറാ നിരീക്ഷണത്തിലാണ് സ്ഥലം എന്ന രീതിയിൽ പ്രചാരണം നടത്തുകയാണ് ചീട്ടുകളി സംഘത്തിന്റെ ലക്ഷ്യം. പൊലീസ് പരിശോധന നടക്കുമ്പോൾ ക്ലബിൽ ക്ലബ് അംഗങ്ങൾ മാത്രമാണ് കളിക്കാൻ എത്തുന്നത് എന്ന വാദമാണ് ചീട്ടുകളി സംഘം ഉയർത്തുന്നത്.
നിരവധി കുടുംബങ്ങളാണ് ചീട്ടുകളി കളത്തിൽ പണം നഷ്ടമാക്കി ഇല്ലാതെയാകുന്നത്. നിരവധി ആളുകൾക്ക് വാഹനവും പണവും വിലപിടിപ്പുള്ള വസ്തുക്കളും അടക്കം നഷ്ടമായ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രത ന്യൂസ് ലൈവ് ചീട്ടുകളി സംഘത്തിന് എതിരെ വാർത്ത എഴുതി തുടങ്ങിയത്. എന്നാൽ, ജാഗ്രത ന്യൂസിനെതിരെ വ്യാജ പ്രചാരണം നടത്തി ചർച്ച വഴി തിരിച്ച് വിടാനാണ് ഇപ്പോൾ ചീട്ടുകളി സംഘത്തിന്റെ ശ്രമം. നേരത്തെ സമാന രീതിയിൽ കോടിമതയിൽ നടന്ന ചീട്ടുകളി പൂട്ടിച്ചത് ജാഗ്രത ന്യൂസ് ലൈവായിരുന്നു. ഈ സംഘത്തിലെ ചിലരും ഇപ്പോൾ കല്യാൺ സിൽക്ക്‌സിന് സമീപത്തെ കളത്തിൽ ചീട്ടുകളിയ്ക്കാനായി എത്തിയിട്ടുണ്ട്.