ഏലത്തോട്ടത്തിൽ പണിക്കിടെ മരക്കൊമ്പ് ഒടിഞ്ഞു വീണു; ഇടുക്കിയിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് കെജി പെട്ടി സ്വദേശി സുധ (50) ആണ് മരിച്ചത്. ഇടുക്കി ചക്കുപള്ളത്താണ് സംഭവം. ഏലത്തോട്ടത്തിൽ പണിക്കിടെയാണ് അപകടം ഉണ്ടായത്. മരക്കൊമ്പ് ഒടിഞ്ഞു വീഴുന്നതിനോടൊപ്പം തൊഴിലാളിയും വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Advertisements

Hot Topics

Related Articles