ഉത്പാദനമില്ലെങ്കിലും ലേലത്തിനെത്തുന്നത് ടണ്‍ കണക്കിന് ഏലം;  വിലകൂടുന്നതിന് പിന്നിലെ കാരണം ഒടുവില്‍ കണ്ടെത്തി

കൊച്ചി: കൊടും ചൂടില്‍ കൃഷിനാശത്തില്‍പ്പെട്ടിരിക്കുന്ന കർഷകർക്ക് കൂനിന്മേല്‍ക്കുരുവായി വിപണിയിലെ ഇടനിലക്കാരുടെ റീപൂളിംഗ് തട്ടിപ്പ്. വിപണിയിലെ ഇടനിലക്കാരുടെ റീപൂളിംഗ് തട്ടിപ്പ്, വേനല്‍ ചൂടില്‍ കൃഷിനശിച്ച ഏലം കർഷകർക്ക് ഇരട്ട പ്രഹരമായി. ഒരിക്കല്‍ ലേലം വിളിച്ചെടുക്കുന്ന ഏലക്ക വീണ്ടും കൂടിയ വിലയ്ക്ക് ലേലത്തില്‍ വയ്ക്കുന്നതാണ് റീപൂളിംഗ്. ഇതുമൂലം ഉത്പന്നം വിപണിയിലേക്ക് പോകാതെ ലേലകേന്ദ്രത്തില്‍ തന്നെ ചുറ്റിത്തിരിയും. വിപണിയില്‍ ആവശ്യത്തിന് ചരക്ക് ലഭിക്കാതെ വരുമ്ബോഴുണ്ടാകുന്ന വിലവർദ്ധനവിന്റെ ആനുകൂല്യവും റീ പൂളിംഗ് നടത്തുന്ന ഇടനിലക്കാർക്ക് ലഭിക്കും. കർഷകരുടെ അദ്ധ്വാനത്തിന് വിലയില്ലാതാവുകയും ചെയ്യും.

Advertisements

ഏപ്രില്‍, മേയ് മാസങ്ങള്‍ പൊതുവെ ഉത്പാദനമില്ലാത്ത ഓഫ് സീസണ്‍ ആണ്. ഈ കാലത്തും ടണ്‍ കണക്കിന് ഏലക്ക ലേലകേന്ദ്രത്തില്‍ എത്തുന്നുണ്ട്. ഞായറും പൊതുഅവധി ദിവസങ്ങളും ഒഴികെ എല്ലാ പ്രവൃത്തി ദിവസത്തിലും ഏലക്കാ ലേലമുണ്ട്. നാല് മാസത്തിലേറെയായി കനല്‍ചൊരിഞ്ഞ സൂര്യതാപത്തില്‍ ഹൈറേഞ്ചിലെ അൻപത് ശതമാനത്തോളം ഏലച്ചെടികള്‍ കരിഞ്ഞുണങ്ങി. അതുകൊണ്ടുതന്നെ ജൂണ്‍, ജൂലായ് മാസങ്ങളില്‍ ആരംഭിക്കുന്ന സീസണില്‍ ഉത്പാദനം ഗണ്യമായി കുറയും. വിളവ് കുറയുമ്ബോള്‍ വില കൂടുക സ്വാഭാവികം. എന്നാല്‍ കഴിഞ്ഞ സീസണില്‍ കർഷകർ വിറ്റഴിച്ച ഏലയ്ക്ക ലേലകേന്ദ്രം വിട്ടുപോകാത്തതുകാരണം വില വർദ്ധനവിന്റെ ആനുകൂല്യം കർഷകർക്ക് ലഭിക്കില്ല.രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന സുഗന്ധവ്യഞ്ജന വിപണിയിലെ ഈ പ്രവണത തടയുന്നതിന് കർശന നടപടി സ്വീകരിക്കേണ്ട സ്പൈസസ് ബോർഡ് ഏലം കർഷകരെ ഏതാണ്ട് പൂർണമായും കൈവിട്ട മട്ടിലാണെന്നാണ് ആക്ഷേപം കഴിഞ്ഞ കുറേ വർഷങ്ങളായി സ്പൈസസ് ബോർഡില്‍ നിന്നുള്ള യാതൊരു സഹായവും ഏലം മേഖലയില്‍ ലഭിക്കുന്നില്ല. സംസ്ഥാന സർക്കാർ ആകട്ടെ ഏലം കർഷകരെ പണ്ടേ പരിഗണിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ ഏലം വിപണിയിലെ ഈ നാഥനില്ലാത്ത അവസ്ഥ കർഷകർക്ക് വിനയാകുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.