കേഡർ വോട്ടുകൾ ചോർന്നു : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനം; തിരുത്തൽ വേണമെന്ന് ആവശ്യം 

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനങ്ങൾ. സ്വയം വിമര്‍ശനം അനിവാര്യമാണെന്നതാണ് പ്രധാനമായും ഉയര്‍ന്നത്. ആത്മവിമർശനവും തിരുത്തലും വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കെതിരേയും വിമർശനമുയർന്നു. വിമർശനങ്ങളോട് അസഹിഷ്ണുഷണത പ്രകടിപ്പിക്കരുത്. ഇല്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും ചില അംഗങ്ങൾ പറഞ്ഞു.

Advertisements

കേഡർ വോട്ടുകൾ ചോർന്നെന്ന് സിപിഎം വിലയിരുത്തി. ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർന്നു. കൂടുതൽ വോട്ട് പോയത് കോൺഗ്രസിലേക്കാണ്. ബിജെപിയിലേക്കും വോട്ട് പോയി. ഇത് ഗൗരവത്തോടെ കാണണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായമുണ്ടായി. കേഡർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിജെപിയിലേക്ക് വോട്ടുകൾ പോകുന്നത് അപകടകരമാണ്. കോൺഗ്രസിലേക്ക് പോവുന്ന വോട്ടുകൾ തിരിച്ചുപിടിക്കാം. ബിജെപിയിലേക്ക് പോകുന്നത് തിരിച്ചെത്തിക്കുക എളുപ്പമല്ലെന്നും വിലയിരുത്തലുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിന് എതിരെയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമർശനമുയർന്നു.

Hot Topics

Related Articles