അടുക്കളയില്‍ പെരുമാറുന്ന എല്ലാവരുടെയും കയ്യില്‍ നിന്ന് വല്ലപ്പോഴും പാത്രങ്ങള്‍ നിലത്ത് വീണ് പൊട്ടാറുണ്ട്. ഇതില്‍ അസാധരണത്വമില്ല. എന്നാല്‍ ചിലരുടെ കയ്യില്‍ നിന്ന് സ്ഥിരമായി പാത്രം താഴെ വീണ് പൊട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ശ്രദ്ധക്കുറവ് മാത്രമല്ല എല്ലായ്‌പ്പോഴും കാരണം, ഇത് കാര്‍പല്‍ ടണല്‍ സിന്‍ഡ്രവും ആകാം. പാത്രം പിടിക്കുമ്പോഴും കറിക്ക് അരിയുമ്പോഴുമൊക്കെ മുറുക്കിപ്പിടിക്കാന്‍ കഴിയാത്തവിധം ബലക്കുറവ് അനുഭവപ്പെടുന്നതാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രത്തിന്റെ പ്രധാന ലക്ഷണം.
പിന്നീട് കൈകളില്‍ മരവിപ്പും വേദനയും അനുഭവപ്പെടാം. കൈയിലെ വേദനയ്ക്കുളള പ്രധാന കാരണമാണ് ‘കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം’. മീഡിയന്‍ നേര്‍വ് എന്ന ഞരമ്പ് മണിബന്ധത്തില്‍ ട്രാന്‍സ്‌വേഴ്‌സ് കാര്‍പല്‍ ലിഗമെന്റിന്റെ അടിയില്‍ ഞെരിയുമ്പോള്‍ ആണ് ഇങ്ങനെ വേദന വരുന്നത്. കമ്പ്യൂട്ടര്‍ കീബോര്‍ഡും മൗസും ഏറെനേരം ഉപയോഗിക്കേണ്ടി വരുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. തൈറോയിഡ് ഹോര്‍മോണ്‍ കുറവ്, ഗര്‍ഭിണി ആകുമ്പോള്‍ ഒക്കെ ഇത് കൂടുതലായി ഉണ്ടാകും. ഉറക്കത്തിനിടയില്‍ കൈയ്ക്ക് വേദനയും മരവിപ്പും അനുഭവപ്പെടാം. കൈയിലെ വിരലുകളിലാണ് സാധാരണ വേദന ഉണ്ടാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം സൂഷ്മപരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാം. ആദ്യഘട്ടത്തില്‍ മണിബന്ധത്തില്‍ സ്പ്ലിന്റ് ഇടുകയും വേദന കുറയ്ക്കുന്നതിനുളള മരുന്നുകള്‍ കഴിക്കേണ്ടി വരും. ആദ്യമേ ചികിത്സ ആരംഭിച്ചാല്‍ രോഗം ഭേദമാകും. അതിനാല്‍ കൈയിലെ ചെറിയ വേദന പോലും നിസാരമായി കാണരുത്. മരുന്നുകളിലൂടെ ചികിത്സ ഫലിച്ചില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ മാറ്റാം.
റിസ്റ്റ് മടങ്ങിയിരിക്കുന്ന പൊസിഷനില്‍ അധിക സമയം കൈ വയ്ക്കാതിരിക്കുക. രാത്രി ഉറക്കത്തില്‍ റിസ്റ്റ് മടങ്ങിപ്പോകാം. ഞരമ്പിനു സമ്മര്‍ദം വരാത്ത രീതിയില്‍ കീബോഡ് ഉപയോഗിച്ചാല്‍ ഈ പ്രശ്നം തടയാം. മണിബന്ധത്തിന് സപ്പോര്‍ട്ട് നല്‍കാന്‍ റിസ്റ്റ് പാഡ് ഉള്ള മൗസ് പാഡ് ഉപയോഗിക്കുക. ഇതു തടയാന്‍ കയ്യില്‍ ചെറിയ സ്പ്ലിന്റ് വയ്ക്കാം. ഇത്തരം സ്പ്ലിന്റുകള്‍ വാങ്ങാന്‍ ലഭിക്കും. കൈയ്യിലെ പേശികള്‍ ശക്തമാക്കാന്‍ സോഫ്റ്റ് ബോള്‍ ഉപയോഗിക്കാം.
(പ്രതീകാത്മക ചിത്രം)