ഏറ്റുമാനൂർ നീണ്ടുരിൽ വൃദ്ധ ദമ്പതികളുടെ പൂച്ചയെ അയൽവാസി വെടിവച്ചു ; ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു; പൂച്ച ഗുരുതരാവസ്ഥയിൽ

കോട്ടയം : തന്റെ കാറില്‍ മാന്തിയെന്നാരോപിച്ച്‌ അയല്‍വാസി വെടിവച്ചെ പൂച്ച ഗുരുതരാവസ്ഥയിൽ.
കോട്ടയം ഏറ്റുമാനൂർ നീണ്ടൂരിലാണ് അയല്‍വാസിയുടെ വെടിയേറ്റ് പൂച്ചയ്ക്ക് പരിക്കേറ്റത്. ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു. ഏറ്റുമാനൂര്‍- നീണ്ടൂരില്‍ വൃദ്ധ ദമ്പതികള്‍ വളര്‍ത്തുന്ന പൂച്ചയെയാണ് അയല്‍വാസി വെടിവെച്ചു വീഴ്ത്തിയത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വയറില്‍ തുളച്ച് കയറിയ വെടിയുണ്ട പുറത്തെടുത്തത്. നീണ്ടൂര്‍ വില്ലേജ് ഹാളിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

Advertisements

നീണ്ടൂര്‍ മുടക്കാലിചിറയില്‍ തോമസ്- മോണിക്കാ ദമ്പതികളുടെ പൂച്ചയ്ക്കാണ് വെടിയേറ്റത്. തന്റെ പുരയിടത്തിലെത്തിയ അയല്‍വാസിയുടെ പൂച്ചയെ അവറാന്‍ എന്നയാള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ബുള്ളറ്റ് ദേഹത്ത് തറച്ച നിലയിൽ വളർത്തുപൂച്ചയെ ഇവരുടെ മകൾ മിനി സജീവൻ അതിരമ്പുഴ യിലെ സ്വകാര്യ ആശുപത്രി എത്തിച്ചു. വെടിയേറ്റ് പുളഞ്ഞ പൂച്ചയെ വൃദ്ധ ദമ്പതികള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് അതിരമ്പുഴ മൃഗാശുപത്രിയിലെത്തിച്ചത്. അതിരമ്പുഴയിലെ സ്വകാര്യ മൃഗ ആശുപത്രിയിലെ ഡോക്ടർ ടെറിൻ ആണ് ഓപ്പറേഷൻ നടത്തിയത്. 2600 രൂപ ചികിത്സാചെലവിനത്തിൽ വീട്ടുകാർ ആശുപത്രിയിൽ അടച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെറ്റിനറി സർജൻ ഡോ. ടെറിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ്ക്ക് ശേഷമാണ് വെടിയുണ്ട പുറത്തെടുത്തത്. പൂച്ചയുടെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇതേ സമയം സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു.

Hot Topics

Related Articles