‘അന്നപൂരണി’ മതവികാരം വ്രണപ്പെടുത്തുന്നു; നയൻതാരയ്ക്കെതിരെ വീണ്ടും കേസ്

മുംബൈ: അന്നപൂരണി’ എന്ന സിനിമ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചുള്ള പരാതിയില്‍ നയൻതാരയ്ക്കും മറ്റ് ഏഴുപേര്‍ക്കുമെതിരെ വീണ്ടും കേസെടുത്തു. മീരാ-ഭയന്ദര്‍ നിവാസിയായ 48 വയസ്സുകാരൻ നല്‍കിയ പരാതിയിലാണ് പൊലീസ് താനെ കേസെടുത്തത്. ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു. സംവിധായകൻ നിലേഷ് കൃഷ്ണ, അഭിനേതാക്കളായ സത്യരാജ്, ജയ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Advertisements

നേരത്തെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച്‌ മുംബൈ പൊലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെ ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിച്ചിരുന്നു. ഡിസംബര്‍ ഒന്നിനാണ് അന്നപൂരണി തിയേറ്ററുകളില്‍ എത്തിയത്. കാര്യമായ ചലനമുണ്ടാക്കാതെ പോയ സിനിമ ഡിസംബര്‍ 29നാണ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ചത്.
ലോകം അറിയപ്പെടുന്ന ഷെഫ് ആകാന്‍ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയുള്ളതാണ് അന്നപൂരണിയുടെ കഥ. എന്നാല്‍ ഒരു ഹിന്ദു ക്ഷേത്രത്തിലെ പൂജാരിയുടെ മകള്‍ ആയതിനാല്‍, നോണ്‍-വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്യാന്‍ അന്നപൂരണി ഒരുപാട് വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടുന്നതും ചിത്രത്തില്‍ പറയുന്നു. ഒരു പാചക മത്സരത്തിന് മുമ്പ് നായിക സ്കാര്‍ഫ് കൊണ്ട് തല മറച്ച്‌ ഇസ്ലാമിക നമസ്കാരം നടത്തുന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.